Friday, May 16, 2008

വഴിയോരങ്ങള് ..സ്വപ്നം പോെല


ജനിച്ച വീട്ടിലേക്ക് മടങ്ങാന്
ഇനിയൊരു പകല് തികേക്ക്ന്ടതില്ല !

ഇതു പ്രഭാതം.

അവിടെയെതുംപോള്
മധ്യാഹ്നതിന്റെ ഊഷ്മളത !

നഗര പ്രാന്തങ്ങള് വിട്ടുള്ള

യാത്രയാണ് ഹൃദ്യം !

സ്വപ്ന തുല്ല്യവും !


പണ്ടെങ്ങോ കണ്ടു മറന്ന സ്ഥലങ്ങളും

യാത്ര മദ്ധ്േയ മിന്നിക്കടന്നു പോയ

വഴിയോരങ്ങളും..

വീണ്ടും അനുഭവവേദ്യമാകും ,

ഒരു പക്ഷെ അതും

ഒരു നിമിഷത്തേക്ക് മാത്രമാകും

ആ 'ഒരു നിമിഷങ്ങള്ക്ക്' വേണ്ടിയാണ്

എെന്റ ജീവിതമെന്നും.


എന്നാല് യാഥാര്ത്ഥ്യം ഇതാണ്

നിമിഷങ്ങളുടെ ഒര്മകലാണ്

സത്യത്തില് വികാര തീവ്രം !

കാഴ്ചകള് ആവര്തിക്കുമെങ്കിലും

നിമിഷങ്ങള് ആവര്തിക്കുകയില്ലല്ലോ !

അവിടെ എവിടെയോ ആണ്
ഗൃഹാതുരത്വം നിറഞ്ഞ കഥാശകലങ്ങള്

ചിതറിക്കിടക്കുന്നതും!


Tomz


1 comment:

Sunith Somasekharan said...

kollaam...kazhchakalaavarthikkumengilum nimishangal aavarthikkillallo.....