Monday, May 26, 2008

സ്വാതന്ത്ര്യെത്ത കുറിച്ച്

സ്വാതന്ത്ര്യം എന്തെന്നു
എനിക്കറിവുണ്ടായിരുന്നില്ല
!
നേതാക്കളുെട
വാക്കുകളിലാണ്
സ്വാതന്ത്ര്യം
എന്ന സ്വപ്നം
ഇതള്
വിരിയുന്നതെന്ന്
ഞാന്
വിചാരിച്ചിരുന്നു.

പെക്ഷ..
സ്വാതന്ത്ര്യം വെറും
അസ്വാതന്ത്ര്യം ആണ്.
മനുഷ്യന് സ്വാതന്ത്ര്യത്തിന്റെ
നിയമങ്ങള്
എപ്പോള് സൃഷ്ടിച്ചുവോ
അപ്പോള്
തന്നെ ..
അവന്
അസ്വതന്ത്രനായി.

നിയമങ്ങള്ക്ക്
അതീതമായ
സ്വാതന്ത്ര്യമാണ്
എനിക്ക് വേണ്ടത് .
ആദര്ശങ്ങളുടെ
ചങ്ങലക്കെട്ടുകളും
വേണ്ട .
പ്രകൃതി ശക്തികള്ക്ക് പോലും
ഞാന്
അതീതനായിരുന്നെന്കില്..

എന്കില്
...
ഞാനായിരിക്കും സ്വതന്ത്രന്..
പെക്ഷ...
അപ്പോള് ഞാന് ഉണ്ടാവുകയില്ല.
നിയമങ്ങള് ഇല്ലാതയിടത്
യാതൊന്നിനും
നില നില്പില്ല.
അതി
സ്വാതന്ത്ര്യം
വെറുമൊരു സ്വപ്നം!

Tomz



5 comments:

കുഞ്ഞന്‍ said...

നോക്കൂ ടോംസ്..

അങ്ങിനെയുള്ള ഒരു കാലം വരും..വിലക്കുകളും മറകളും ഇല്ലാത്ത, സ്വാതന്ത്ര്യ നിറഞ്ഞ ഒരു കാലം..!

ഈ വേഡ് വെരിഫിക്കേഷന്‍ എന്റെ സ്വാതന്ത്ര്യം ഹനിക്കുന്നു.

യാരിദ്‌|~|Yarid said...

"ഈ സ്വാതന്ത്ര്യം വെറും
അസ്വാതന്ത്ര്യം ആണ്.
മനുഷ്യന് സ്വാതന്ത്ര്യത്തിന്റെ
നിയമങ്ങള് എപ്പോള് സൃഷ്ടിച്ചുവോ
അപ്പോള് തന്നെ ..
അവന് അസ്വതന്ത്രനായ"

അതെ കുഞ്ഞന്‍ മാഷ് പറഞ്ഞതു തന്നെ ഞാനും പറയുന്നു. ഈ വേഡ് വെരിഫിക്കേഷനെന്ന നിയമം സ്വതന്ത്രമായി കമന്റിടുന്നതിലുള്ള എന്റെ സ്വാതന്ത്ര്യം ഹനിക്കുന്നു, അതു പോലെ ഒരെ വിന്‍‌ഡോയില്‍ തന്നെ കമന്റിടാനുള്ള എന്റെ സ്വാതന്ത്ര്യവും ഈ പോപ് അപ് വിന്‍‌ഡൊ ഹനിക്കുന്നു..:(

Tomz said...

കുഞ്ഞാ , യാരിദ്,

വേര്ഡ് വേരിഫികാറേന് ഞാന് എടുത്തു കള്ളന്ജോല്ലാം.. പകേഷേ പോപ്പ് അപ് ന്റെ കാര്യം മാത്രം പ്രയല്ലേ..പ്ലീസ്.. കമന്റുകള്ക്കു ഒക്കെ വളരെ നന്ദി..

Tomz

ഗീത said...

മനുഷ്യന് എത്ര സ്വാതന്ത്ര്യമുണ്ടായാലും ചില നിയമങ്ങള്‍ക്ക് അവന്‍ അടിമപ്പെട്ടുതന്നെ ജീവിക്കേണ്ടിവരും റ്റോംസ്, അവന്‍ ഒരു സാമൂഹ്യജീവിയായിരിക്കുന്നേടത്തോളം കാലം.

Sunith Somasekharan said...

swathanthryam kollam... dukhikkanda ... oru thonnivaasiyaakooo....