ജീവിതം ഒരു അക്കരപച്ച്ചയാണ്
ഇഷ്ടപ്പെട്ടത് തേടിയുള്ള യാത്ര
സന്തോഷിക്കുമ്പോള്‍
ദുഖിതരോട് സഹതാപം
ദുഖിക്കുമ്പോള്
സന്തോഷത്തിനായുള്ള വേവലാതിയും
അകലെ ആയിരിക്കുമ്പോള്‍ ഗൃഹാതുരത്വം !
പ്രിയമുള്ളവരുടെ അടുക്കലോ അന്യതാബോധവും !
ജീവിതം ഒരു അക്കരപച്ച തന്നെ !
അതിനെ ആസക്തിയോടെ കാണുന്നത്
വിഡ്ഢിത്തമാണ്
അപകടവും !
ജീവിതത്തില്‍ ഒരു സാഹസികനാവുക !
ഒരു പരീക്ഷണശാലിയും ..
വിശ്വസിക്കേണ്ടത് ഒന്നുമില്ല !
സ്നേഹിക്കേണ്ടവര്‍ ആരുമില്ല !
നമുക്കാവശ്യം സ്വാതന്ത്ര്യമാണ്
എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം
പ്രതിഛായകളിലും സങ്കല്പങ്ങളിലും
അതിനെ ഒതുക്കുവാന്‍
ഞാന്‍ ഒരുക്കമല്ല!
ഒരിക്കലും ...!
Tomz
4 comments:
im here because of few cents for you. just dropping by.
നന്ദി ടോംസ് ഈ വരികള്‍ക്ക്...ഇതു പോലൊരു ജീവിതം ചിലപ്പോഴൊക്കെ ഞാനും ആഗ്രഹിക്കറുണ്ട്.
ടോംസിനും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.
സസ്നേഹം,
ശിവ
നന്ദി ശിവ നിങ്ങളുടെ സ്നേഹം നിറഞ്ഞ വാക്കുകള്‍ക്കു ..
സ്വതന്ത്രനായി ജീവിക്കുക !!! എല്ലാറ്റില്‍ നിന്നും സ്വതന്ത്രനായി ....
ആശംസകള്‍
Post a Comment