ജീവിതത്തിലെ സുന്ദര ഘട്ടങ്ങളില്
ഏറ്റം മഹത്തരമേത്?
ചിലര്‍ പറയും യൌവനമെന്നു!
യൌവനം വെറും ചാപല്യം,
വെറും തോന്നല്‍!
വസന്തകാലമെന്നു പറയാം .
ചിലര്‍ക്കത് വാര്ധക്യമാകാം !
നരച്ച മുടി മഹത്വത്തെക്കുറിക്കുന്നു !
പക്ഷെ അത് പലപ്പോഴും
ഒറ്റപ്പെടലിന്റെയും
തീരാദുഖത്തിന്റെയും
കാലമാകാറാണ് പതിവ്!
എനിക്ക് തോന്നുന്നു ...
ബാല്യമാണ് ഏറ്റവും മനോഹരം
ഏറ്റവും മഹത്വമേറിയതും.
നിഷ്കളങ്കതയും നൈര്‍മല്യവും
അതിന്റെ സവിശേഷതകള്‍ !
ഒരു ഞെട്ടില്‍ വിരിഞ്ഞ
രണ്ടു പുഷ്പങ്ങള്‍ !
പക്ഷെ അത്ഭുതം !
കുട്ടികള്‍
ബാല്യത്തിന്റെ മഹാത്മ്യമറിയുന്നില്ല!
അവര്‍ക്ക് വളരാനും,
വലുതാവാനും താത്പര്യം .
ബാല്യം ആസ്വദിക്കപെടുന്നത്
അവര്‍ അറിയുന്നില്ല
മുതിരുമ്പോള്‍ അവരോര്മിക്കും
നഷ്ടബോധത്തോടെ !
ബാല്യം എത്ര മനോഹരമായിരുന്നു !
എത്ര മഹത്തരവും !
Tomz
9 comments:
ബാല്യം സുന്ദരം
ഏറ്റവും മനോഹരം !
തീർച്ചയായും...
ഇനി നമുക്ക് ബാല്യങ്ങളെ കുറിച്ച് കൊതിയോടെ സംസാരിക്കാം
കുമാരാ , രെമണികെ ..നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും
പാവപ്പെട്ടവനെ .. താങ്കളുടെ പക്കല്‍ എന്തുണ്ട് ബാല്യത്തെക്കുറിച്ച് സംസാരിക്കാന്‍..എല്ലാവര്ക്കും എന്തെങ്കിലും കാണുമല്ലോ ?
നഷ്ടപെട്ടതിനു ശേഷം മാത്രം ആണ് നമ്മളൊക്കെ തിരിച്ചറിയുന്നത് ..ബാല്യം സുന്ദരം എന്ന്..
കുട്ടിയായിരിക്കുമ്പോ പെട്ടെന് വളരുവാന്‍ ആണ് ആഗ്രഹം
അതെ കണ്ണനുണ്ണി..എന്നെ ആ ചിന്ത കുറെയേറെ ഹോണ്ട് ചെയ്തിട്ടുണ്ട്..
ജീവിതം സുഖദു:ഖസമ്മിശ്രമാണ്. അതുപോലെ തന്നെ ബാല്യവും. വഴിയോരക്കാഴ്ചകളീലെ പല കുഞ്ഞുമുഖങ്ങളും പലപ്പോഴും മനസ്സിനെ വേദനിപ്പിക്കാറുണ്ട്.
കവിത നന്നായി, ട്ടോ :)
@സ്നേഹതീരം ..അത് ശരിയാണ്.. വളരെ ശരി..വഴിയരികിലെ ആ കുഞ്ഞു മുഖങ്ങളെ ഞാന്‍ ഓര്‍ക്കാതിരുന്നത് വളരെ കഷ്ടമായിപ്പോയി. എന്നാലും അവര്‍ക്കും അവരുടേതായ രീതിയില്‍ ബാല്യം ആസ്വാദകരമായിരുന്നു എന്ന് പില്‍ക്കാലങ്ങളില്‍ തോന്നും എന്ന് തന്നെയാണ് എെന്റവിശ്വാസം.
Post a Comment