Wednesday, September 10, 2008

അക്കരപ്പച്ച

ജീവിതം ഒരു അക്കരപച്ച്ചയാണ്
ഇഷ്ടപ്പെട്ടത്
തേടിയുള്ള യാത്ര
സന്തോഷിക്കുമ്പോള്‍

ദുഖിതരോട്
സഹതാപം
ദുഖിക്കുമ്പോള്‍
സന്തോഷത്തിനായുള്ള
വേവലാതിയും
അകലെ
ആയിരിക്കുമ്പോള്‍ ഗൃഹാതുരത്വം !
പ്രിയമുള്ളവരുടെ
അടുക്കലോ അന്യതാബോധവും !
ജീവിതം
ഒരു അക്കരപച്ച തന്നെ !
അതിനെ
ആസക്തിയോടെ കാണുന്നത്
വിഡ്ഢിത്തമാണ്

അപകടവും
!
ജീവിതത്തില്‍
ഒരു സാഹസികനാവുക !
ഒരു
പരീക്ഷണശാലിയും ..
വിശ്വസിക്കേണ്ടത്
ഒന്നുമില്ല !
സ്നേഹിക്കേണ്ടവര്‍
ആരുമില്ല !
നമുക്കാവശ്യം
സ്വാതന്ത്ര്യമാണ്
എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം
പ്രതിഛായകളിലും
സങ്കല്പങ്ങളിലും
അതിനെ
ഒതുക്കുവാന്‍
ഞാന്‍
ഒരുക്കമല്ല!
ഒരിക്കലും
...!
Tomz



4 comments:

Anonymous said...

im here because of few cents for you. just dropping by.

siva // ശിവ said...

നന്ദി ടോംസ് ഈ വരികള്‍ക്ക്...ഇതു പോലൊരു ജീവിതം ചിലപ്പോഴൊക്കെ ഞാനും ആഗ്രഹിക്കറുണ്ട്.

ടോംസിനും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.

സസ്നേഹം,

ശിവ

Anonymous said...

നന്ദി ശിവ നിങ്ങളുടെ സ്നേഹം നിറഞ്ഞ വാക്കുകള്‍ക്കു ..

Kichu $ Chinnu | കിച്ചു $ ചിന്നു said...

സ്വതന്ത്രനായി ജീവിക്കുക !!! എല്ലാറ്റില്‍ നിന്നും സ്വതന്ത്രനായി ....
ആശംസകള്‍