Showing posts with label ചിന്ത. Show all posts
Showing posts with label ചിന്ത. Show all posts

Saturday, November 28, 2009

പ്രത്യാശയുടെ പുതിയ ഗീതം

ദു:ഖവും നിരാശയും
ചിന്താവിഷയമായിക്കഴിഞ്ഞു,
ഒരു പാട്...
തല നരക്കാനും മുഖം ചുളിക്കാനും
മാത്രമേ അതുപകരിക്കൂ!

ഇനി ഞാന്‍ ചിന്തിക്കുന്നത്
സന്തോഷത്തെക്കുറിച്ചാണ്,
സ്വാതന്ത്ര്യത്തെക്കുറിച്ചും ...

ഒരുപാട് ജ്ഞാനികള്‍ വന്നു
ദാര്‍ശനികന്മാരും,
ഒരിക്കലും പാടില്ലാത്ത ലാഘവത്തോടെ
അവര്‍ നശ്വരമെന്ന പദം
ഉപയോഗിച്ചു...

നശ്വരം,
ജീവിതം നശ്വരമാണത്രേ...!
സന്തോഷവും...
സംഗീതവും...
കലകള്‍ പോലും...!



താത്വികന്മാര്‍
ജനതയെ നിരാശരാക്കി..
ഒരു പാട് ...
വിഡ്ഢികള്‍ !

ആദ്യം സ്വന്തം ജീവിതത്തില്‍
സന്തോഷിക്കുക...
അഭിമാനം കൊണ്ട്
വീര്‍പ്പു മുട്ടുക...
നിങ്ങള്‍ നിങ്ങളായതിന്റെ
പിന്നിലെ ശക്തി...
അത് നിങ്ങള്‍ക്ക് പോലും
തിരിച്ചറിയാനാവാത്ത ഒന്നാണെന്ന്
മനസ്സിലാക്കുക!

ജീവിതത്തിന്റെ സമസ്ത ഭാവങ്ങളിലും
സന്തോഷിക്കുക,
ആനന്ദം കണ്ടെത്തുക,
പിറവിയെടുക്കുന്ന കുരുന്നിലകളിലും,
പക്ഷി ജാലങ്ങളുടെ
പ്രഭാത സംഗീതികകളിലും
പുലരികളെ നിറം പിടിപ്പിക്കുന്ന
മഞ്ഞു വീഴ്ചകളിലും
മഴവില്ലിന്റെ മനോഹാരിതയിലും
ആനന്ദിക്കുക...
ആനന്ദിക്കുക...

എന്തിന്...!
മാനുഷിക മൂല്യങ്ങളിലും,
അവന്റെ ഭാവങ്ങളിലും,
കോപത്തിലും,
ശാന്തതയിലും,
അസൂയയിലും,
കാപട്യത്തിലും,
ആനന്ദം കണ്ടെത്തുക...
എല്ലാം നിങ്ങളുടേതാണ്!



സ്വതന്ത്രനാവുക...
നിങ്ങളുടെ
ഉള്ളില്‍ ചുരുണ്ടിരിക്കുന്ന
സ്വാതന്ത്ര്യത്തിന്റെ
പട്ടുടുപ്പിനെ
എടുത്ത്
പുറത്തണിയുക.
സ്വാതന്ത്ര്യത്തിന്റെ
സൗന്ദര്യം
നുകരുക
...!
സ്വപ്നം
കാണുക...

ജീവിതത്തിന്റെ സകല
മൃദുലതകളും നിറഞ്ഞ-
സകല നന്മകളും നിറഞ്ഞ -
പുഞ്ചിരിയുടെ സൗന്ദര്യം
നിങ്ങളില്‍ നിറഞ്ഞു നില്‍ക്കട്ടെ!

അനശ്വരതയെ സ്വപ്നം കാണുക...
ജീവിതം നിങ്ങളില്‍
തുടിച്ചു നില്‍ക്കണം !
ജീവിതത്തിന്റെ സൗന്ദര്യവും!

Wednesday, September 10, 2008

അക്കരപ്പച്ച

ജീവിതം ഒരു അക്കരപച്ച്ചയാണ്
ഇഷ്ടപ്പെട്ടത്
തേടിയുള്ള യാത്ര
സന്തോഷിക്കുമ്പോള്‍

ദുഖിതരോട്
സഹതാപം
ദുഖിക്കുമ്പോള്‍
സന്തോഷത്തിനായുള്ള
വേവലാതിയും
അകലെ
ആയിരിക്കുമ്പോള്‍ ഗൃഹാതുരത്വം !
പ്രിയമുള്ളവരുടെ
അടുക്കലോ അന്യതാബോധവും !
ജീവിതം
ഒരു അക്കരപച്ച തന്നെ !
അതിനെ
ആസക്തിയോടെ കാണുന്നത്
വിഡ്ഢിത്തമാണ്

അപകടവും
!
ജീവിതത്തില്‍
ഒരു സാഹസികനാവുക !
ഒരു
പരീക്ഷണശാലിയും ..
വിശ്വസിക്കേണ്ടത്
ഒന്നുമില്ല !
സ്നേഹിക്കേണ്ടവര്‍
ആരുമില്ല !
നമുക്കാവശ്യം
സ്വാതന്ത്ര്യമാണ്
എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം
പ്രതിഛായകളിലും
സങ്കല്പങ്ങളിലും
അതിനെ
ഒതുക്കുവാന്‍
ഞാന്‍
ഒരുക്കമല്ല!
ഒരിക്കലും
...!
Tomz



Sunday, August 17, 2008

സ്വപ്നങ്ങളെക്കുറിച്ച്

ഞാന്‍ ഒരു കാത്തിരിപ്പില്‍ ആണ്
സ്വപ്നങ്ങള്‍ക്ക്
വേണ്ടി
ശാന്തവും
ഇരുള്‍ തിങ്ങിയതുമായ
രാത്രിയില്‍
കൊടുങ്കാററടിക്കവേയോ

ഇടമുറിയാത്ത
പേമാരി മധ്യെയോ
മനസിന്റെ
അഗാധതകളില്‍
കുഴിച്ചിട്ട

ഭൂത കാലാനുഭവങ്ങളുടെ ഓര്‍മകള്‍
ഇളക്കി
മറിച്ചു കൊണ്ടുവരുവാന്‍
അവ
കൂടിയേ തീരൂ..
ഞാന്‍
....
നനുത്ത
സ്വപ്നങ്ങളുടെ
കാവല്‍ക്കാരനാണ്‌
..

പച്ചപ്പ്‌
നിറഞ്ഞ സ്വപ്നഭൂമികള്‍
തേടിപ്പിടിക്കാനോ

ചുടുകാറ്റും

മണലാരണ്യവും
നിറഞ്ഞ
മരുഭൂമികളിലേക്ക്
മടങ്ങിയെത്താനോ
എനിക്ക്
നിമിഷാര്‍ദ്ധം മതി ..
കാരണം
ഞാന്‍
സ്വപ്നങ്ങളുടെ
കാവല്‍ക്കാരനാണ്‌ ..

എന്റെ
സ്വപ്‌നങ്ങള്‍ ശുഭ പ്രതീക്ഷയുടെയും
ചത്ത
മോഹങ്ങളുടെയും ആണ് .
വൈരുധ്യവും
വൈചിത്ര്യവും നിറഞ്ഞ
കെട്ടുകഥകള്‍
പോലെയാണ് അവ..
കുട്ടിക്കഥകള്ക്കിടയില്
ആരാണ്
യാഥാര്‍ത്യങ്ങള്‍
തിരയുന്നത് ?
നുണകള്ക്കിടയില്
നിന്നും
സത്യത്തിന്റെ
മുത്തുകള്‍
ആരാണ്
പെറുക്കി എടുക്കാറുള്ളത് ?
ചിലപ്പോഴൊക്കെ

ഞാന്‍
അതിന് മുതിരാറുണ്ട്‌ ..
എനിക്ക്
വേണ്ടത് സത്യമോ മിഥ്യയോ അല്ല
സ്വപ്‌നങ്ങള്‍
ആണ് ...



Tomz

Monday, May 19, 2008

കവിതെയ കുറിച്ച്

കറുത്ത മേഘങ്ങള്
ദുഖത്തെ കുറിക്കട്ടെ
താഴെ..
ആശയങ്ങള് തീര്ത്ത
മഹാസാഗരം
ആര്തിരംബുന്നു
തീരത്ത് ചിന്തകള് കെട്ടിപ്പൊക്കിയ
അത്യുന്നത ഗോപുരം
കറുപ്പും െവ്ളുപ്പും -
ആകവേ ഇരുളിമ
തല്ലിയടിക്കുന്ന തിരകള്
................

കാലങ്ങല്ലെത്രയോ മുന്പാണ്
തീരത്ത് വന്നത്
അന്ന് മുങ്ങിയെടുത്ത
മുത്തുകളും ചിപ്പികളും എത്ര?
ചിലത് കരിന്കല്ലുകളും ആയിരുന്നു.

സാഗരം ഇനിയും ഒരിക്കല് കൂടി
മുറിച്ചു കടന്നാല് എന്താണ് ?
കാത്തിരിക്കുന്ന കൌതുകങ്ങള്
എന്തെല്ലാം ആയിരിക്കാം .
മുങ്ങിയെടുക്കുന്നവയില്
പവിഴങ്ങളും ..!

ഇല്ല സാഗരമേ
നിന്നെ പിരിയാന്
എനിക്ക് മനസ്സു വരില്ല