Showing posts with label നന്മ. Show all posts
Showing posts with label നന്മ. Show all posts

Monday, July 21, 2008

ജീവിതത്തെക്കുറിച്ച്‌

സ്നേഹിതാ,
സ്‌നേഹം നന്മയാണ്, എന്നാല്‍
അതിലെ തിന്മയെക്കുറിച്ചു
നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
സ്വാര്‍ഥത തിന്മയാണ്, എന്നാല്‍
അതിലടങ്ങിയ നന്മയെക്കുറിച്ചു
നിങ്ങള്‍ ബോധവാനായിട്ടുണ്ടോ?
ഔദാര്യം, ദാന ധര്‍മം
ഒക്കെ നന്മകള്‍ തന്നെ!
എന്നാല്‍ അവയില്‍ ഉറങ്ങിക്കിടക്കുന്ന
തിന്മയുടെ വിത്ത്
നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

നിഷ്കളങ്കത കൊടിയ പാപമാണ് !
ചിലപ്പോഴെന്കിലും ദ്രോഹം
പുണ്യവും ആകാറുണ്ട് !

ജീവിതം ഒരു നന്മയാണ്,
ജീവിക്കാനുള്ള അവസരം
ഒരു ഭാഗ്യവുമാണ് .
എന്നാല്‍ ജീവിതത്തില്‍ ഉള്ള
തിന്മയുടെ കൂമ്പാരം
നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?
ഒരിക്കലെന്കിലും സ്നേഹിതാ ..

മതി! നിര്‍ത്തൂ !!
നന്മതിന്മകളുടെ ഈ വിസ്താരം
അവിടെ നില്‍ക്കട്ടെ !
നന്മതിന്മകളെ അതിജീവിക്കാനുള്ള
ഉപായം നിങ്ങള്‍ക്കറിയുമോ?
എനിക്കതാണ് അറിയേണ്ടത്! !

Tomz