സ്‌നേഹം നന്മയാണ്, എന്നാല്‍
അതിലെ തിന്മയെക്കുറിച്ചു
നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
സ്വാര്‍ഥത തിന്മയാണ്, എന്നാല്‍
അതിലടങ്ങിയ നന്മയെക്കുറിച്ചു
നിങ്ങള്‍ ബോധവാനായിട്ടുണ്ടോ?
ഔദാര്യം, ദാന ധര്‍മം
ഒക്കെ നന്മകള്‍ തന്നെ!
എന്നാല്‍ അവയില്‍ ഉറങ്ങിക്കിടക്കുന്ന
തിന്മയുടെ വിത്ത്
നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?
നിഷ്കളങ്കത കൊടിയ പാപമാണ് !
ചിലപ്പോഴെന്കിലും ദ്രോഹം
പുണ്യവും ആകാറുണ്ട് !
ജീവിതം ഒരു നന്മയാണ്,
ജീവിക്കാനുള്ള അവസരം
ഒരു ഭാഗ്യവുമാണ് .
എന്നാല്‍ ജീവിതത്തില്‍ ഉള്ള
തിന്മയുടെ കൂമ്പാരം
നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?
ഒരിക്കലെന്കിലും സ്നേഹിതാ ..
മതി! നിര്‍ത്തൂ !!
നന്മതിന്മകളുടെ ഈ വിസ്താരം
അവിടെ നില്‍ക്കട്ടെ !
നന്മതിന്മകളെ അതിജീവിക്കാനുള്ള
ഉപായം നിങ്ങള്‍ക്കറിയുമോ?
എനിക്കതാണ് അറിയേണ്ടത്! !
Tomz
12 comments:
ഏതൊന്നിലും നന്മയും തിന്മയും ഉണ്ടാകും.. അവയുടെ ഗ്രാവിറ്റികള്‍ വ്യത്യസ്തമായിരിക്കുമെന്നു മാത്രം.. ഏതെങ്കിലും ഒന്നിനെ അതിജീവിക്കാന്‍ പറ്റും.. അല്ലാതെ രണ്ടിനേയും എങ്ങനെ..?
കൊള്ളാം..എന്നെ അലട്ടുന്ന പ്രശ്നം നിങ്ങള്‍ക്കും മനസ്സിലായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം. കേട്ടോ..വീണ്ടും വരുമല്ലോ..
"നന്മതിന്മകളെ അതിജീവിക്കാനുള്ള
ഉപായം നിങ്ങള്‍ക്കറിയുമോ?
എനിക്കതാണ് അറിയേണ്ടത്!"
അതെ, എല്ലാവര്‍ക്കും അതാണ് അറിയേണ്ടത്.
കവിത കൊള്ളാം.
nanmayum thinmayum illathanne...ellaam naam thanne nischayichathaanu...paapavum punyavum illa...athum anganethanne...samooham chittappeduthaan chilathu cheythu vachirikkunnu...athrayum arinjaal pinne enthinu bejaarakanam....
nishkalankatha thaankalkku paapamayathu engane ennarinjaal kollaam... aa kaazhchappaadu onnu manassilaakkaan vendi maathram....
ക്രാക്സ്..ഞാന്‍ പറയുന്നതില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം..മനുഷ്യരുടെ എല്ലാ ദൈനം ദിന പ്രവര്തനങ്ങള്ളിലും തെറ്റും ശരിയും ഇഴ ചേര്ന്നു കിടക്കുന്നു..എന്ന ഒരു സാമാന്യ തത്വത്തിന്റെ ചുവടു പിടിച്ചു ആണ് ഞാന്‍ നിഷ്കളങ്കത പാപം ആണ് എന്ന് എഴുതിയത്.. അതില്‍ നിന്നു നന്മ കൂടുതല്‍ ഉള്ള പ്രവൃത്തികള്‍ നാം തെരഞ്ഞെടുത്തു ചെയ്യണം അത്രേ ...(വിവേകാനന്ദന്‍? )..അങ്ങനെ നോക്കുമ്പോള്‍ നിഷ്കളങ്കത എന്ന് പറയുന്ന ആ വസ്തുവോ അല്ലെങ്കില്‍ എക്കാലവും നിഷ്കളങ്കന്‍ ആയി കഴിയാനുള്ള താല്പര്യമോ പാപം എന്ന് ആണ് ഞാന്‍ മനസിലാകിയത്..മറ്റൊരു തരത്തില്‍ നോക്കിയാല്‍ നിഷ്കളങ്കത അറിവില്ലായ്മ ആണ് .. അത് തെറ്റ് ആണ്..
ശ്രീ ..താന്കളെയും അത് ബുദ്ധി മുട്ടിക്കുവെന്നു എന്നോ..അഭിനന്ദനങ്ങള്‍ക്ക് നന്ദി ..
nishkalankatha orikkalum arivillaaymayalla...arivillaayma moodhathayaanu...kalarppillaath, kuthanthrangal pravarthikkaath, sudhamanassodukoodiya, ellaavarilum nanma kaanunna, ellaavarum sukham anubhavikkatte ennu chinthikkunna, lokathinte visaalatheye snehapoorvam kshemayode nokki kaanunna aanantha chithanaanu nishkalankan... avan varnanakku atheethanaanu...nanma thinmakal avane alattilla , thettu kuttam ithonnum avanililla...angane angane....tomz kshemikkuka ingane ivide paranjathu ellaavarudeyum thettidhaarana maattaan vendi maathram....
എല്ലാം ആപേക്ഷികമല്ലേ റ്റോംസ്...
നന്മയും തിന്മയും വേര്‍തിരിചൊരു വര വരയ്ക്കാന്‍ ആര്‍ക്കു കഴിയും?
അങ്ങനെ ഒരു വര വരയ്ക്കാന് കഴിയുന്നില്ലല്ലോ എന്നത് തന്നെയാണ് എന്റെ ദുഖവും കിച്ചു , ചിന്നു..എന്നാ ചെയാന് പറ്റും..? :(
ക്രാക്സേ എനിക്ക് ഒന്നു ആലോചിക്കണം കേട്ടോ.. മുഷിയില്ലല്ലോ..?:)
മനസ്സിൽ ഒരുപാട് നന്മയും സ്നേഹവും സൂക്ഷിക്കുന്ന ടോംസിന് ഇതിനെ അതിജീവിക്കാൻ കഴിഞ്ഞില്ലങ്കിൽ പിന്നെ ആർക്ക്?
അതിജീവിച്ചേ ഒക്കൂ എന്നത് ഒരു necessitty ആയിട്ടുണ്ട് നരിക്കുന്നാ ..എന്താ ഇപ്പൊ ചെയ്യുക..
Post a Comment