ഞാന്‍ ഒരു കാത്തിരിപ്പില്‍ ആണ്
സ്വപ്നങ്ങള്‍ക്ക് വേണ്ടി
ശാന്തവും ഇരുള് തിങ്ങിയതുമായ
രാത്രിയില്‍
കൊടുങ്കാററടിക്കവേയോ
ഇടമുറിയാത്ത പേമാരി മധ്യെയോ
മനസിന്റെ അഗാധതകളില്‍
കുഴിച്ചിട്ട
ആ ഭൂത കാലാനുഭവങ്ങളുടെ ഓര്‍മകള്‍
ഇളക്കി മറിച്ചു കൊണ്ടുവരുവാന്‍
അവ കൂടിയേ തീരൂ..
ഞാന്‍ ....
നനുത്ത സ്വപ്നങ്ങളുടെ
കാവല്‍ക്കാരനാണ് ..
പച്ചപ്പ് നിറഞ്ഞ സ്വപ്നഭൂമികള്
തേടിപ്പിടിക്കാനോ
ചുടുകാറ്റും
മണലാരണ്യവും നിറഞ്ഞ
മരുഭൂമികളിലേക്ക് മടങ്ങിയെത്താനോ
എനിക്ക് നിമിഷാര്‍ദ്ധം മതി ..
കാരണം ഞാന്‍
സ്വപ്നങ്ങളുടെ കാവല്‍ക്കാരനാണ് ..
എന്റെ സ്വപ്നങ്ങള്‍ ശുഭ പ്രതീക്ഷയുടെയും
ചത്ത മോഹങ്ങളുടെയും ആണ് .
വൈരുധ്യവും വൈചിത്ര്യവും നിറഞ്ഞ
കെട്ടുകഥകള്‍ പോലെയാണ് അവ..
കുട്ടിക്കഥകള്ക്കിടയില് ആരാണ്
യാഥാര്ത്യങ്ങള് തിരയുന്നത് ?
നുണകള്ക്കിടയില് നിന്നും
സത്യത്തിന്റെ മുത്തുകള്‍
ആരാണ് പെറുക്കി എടുക്കാറുള്ളത് ?
ചിലപ്പോഴൊക്കെ
ഞാന്‍ അതിന് മുതിരാറുണ്ട് ..
എനിക്ക് വേണ്ടത് സത്യമോ മിഥ്യയോ അല്ല
സ്വപ്നങ്ങള്‍ ആണ് ...
Tomz
4 comments:
enthokkeyo parayaan baakkivachathupole .... nannaayi ezhuthunnundu ... kollaam
സ്വപനങ്ങളുടെ കാവല്ക്കാരാ.. അങ്ങ് യാഥാര്‍ത്ഥ്യങ്ങളിലേക്കിറങ്ങി വരിക....
സ്വപ്നങ്ങളുടെ ലോകത്തിരുന്നെഴുതിയതാണെങ്കിലും കവിത കൊള്ളാം കെട്ടോ.
ശരിയാണ് ക്രാക്ക്സ്..ഞാന്‍ കുറെ ബാക്കി വച്ചിരുന്നു..എന്റെ തന്നെ consciousness ആണ് അത് വേണ്ടെന്നു വക്കാന്‍ എന്നെ പ്രേരിപ്പിച്ചത്..
നരിക്കുന്നൻ സുഹൃത്തേ.. നന്ദി അഭിപ്രായത്തിന്.. എന്റെ വിചാരം ഞാന്‍ യാതാര്ത്യങ്ങളുടെ ലോകത്ത് തന്നെ ആണ് എന്നാണു.. ആര്‍ക്കറിയാം. ഞാന്‍ ഇരുന്ന മേഘലയെ ഒന്നു കൂടി വീക്ഷിക്കാന്‍ പ്രേരിപ്പിച്ചതിന് നന്ദി..
Post a Comment