എഴുതി ഞാന്‍ ഏറെ നാള്
കവിതയോ അതോ ജല്പനങ്ങലോ?
ഏതായാലും അതില്‍ സ്വപ്നങ്ങള്‍
ഉണ്ടായിരുന്നു,
സങ്കല്പങ്ങളും അനിയന്ത്രിതമായ
വാചക പെരുമഴകളും...
നിമീലിതമായ കണ്ണുകളില്‍
നീര്‍ത്തുള്ളികള്‍ നിറഞ്ഞിരുന്നു.
ചിലപ്പോള്‍ സങ്കല്‍പ്പങ്ങള്‍
തണുത്തുറഞ്ഞ ഹിമാംശുക്കളില്‍
ചെന്നിരുന്നു.
മറ്റു ചില നേരങ്ങളില്‍,
ഇളം കാറ്റ് നേര്‍ത്ത വിരല്‍ കൊണ്ട്
ഇക്കിളി ആക്കുന്ന മലയോരങ്ങളിലും
എന്റെ സ്വപ്നങ്ങള്‍
കൂട് കൂട്ടിയിരുന്നു.
പച്ചപ്പ് നിറഞ്ഞ
ഹരിത ഭൂമികളില്‍
കൂട് വക്കുന്നതിനെക്കുറിച്ചു
എല്ലായ്പോഴും എെന്റ മനസ്സ്
കിനാവ് കണ്ടിരുന്നു.
എന്നാല്‍..
അതൊന്നുമല്ല ഇപ്പോഴത്തെ
ഭീഷണമായ പ്രശ്നം
"ബൂലോകം നിറഞ്ഞു കിടക്കുന്ന
പ്സ്യൂഡോ ബ്ലോഗ്ഗര്‍മാരെ
ഷെയിം ഓണ്‍ യു !"
ഇത്രയുമായിട്ടും
ഒരുത്തനെങ്കിലും ചോദിച്ചോ
എന്താണീ 'സ്വപ്നേയം' എന്ന് ?
Tomz
7 comments:
ഒരുത്തനെങ്കിലും ചോദിച്ചോ
എന്താണീ 'സ്വപ്നേയം' എന്ന് ?
ഞാന്‍ ചോദിക്കുന്നു എന്താണ് ആ സംഭവം
സ്വപ്ന എന്ന പെണ്ണിനെ സംബന്ധിച്ചുള്ള എന്തോ ഈയമാണേന്നു തോന്നുന്നു.
vayichu
വിഷമിപ്പിക്കണ്ട എന്ന് കരുതി ചോയിക്കാതെ ഇരുന്നതാ...:)
@കുമാരന്
കൊള്ളാം കുമാരാ, അപ്പോള്‍ ഏതോ ഉമയെന്നു പേരുള്ള പെണ്ണിന്റെ കാരന് ആണോ ഈ കുമാരന്?
@സ്റ്റീഫന്‍ ജോര്‍ജെ, വായിച്ചല്ലോ? ആരോടും മിണ്ടണ്ട ട്ടോ!
@കണ്ണനുണ്ണി
കൊള്ളാം ഉണ്ണി , വെറുതയല്ല നിന്നെ അച്ചന് പിടിച്ചിട്ടു തല്ലിയത്..(നാരങ്ങാ മുട്ടായി)..പിന്നെ എനിക്ക്ക് അങ്ങനെ വലിയ ഭാവം ഒന്നും ഇല്ലേ...
@പാവപ്പെട്ടവനെ
താങ്കളോട് മാത്രം പറയാം, സാരമേയം എന്ന് കേട്ടിട്ടുണ്ടോ? അതായത് നായ. സരമ എന്ന അമ്മയില്‍ നിന്ന് ജനിച്ചത് കൊണ്ടാണ് അവയ്ക്ക് ആ പേര് കിട്ടിയത്. അതുപോലെ സ്വപ്നത്തില്‍ നിന്ന് ജനിക്കുന്നത് എന്ന അര്‍ത്ഥത്തില്‍ ആണ് ഞാന്‍ സ്വപ്നെയം എന്ന് പേരിട്ടത്. കുഴപ്പം ഉണ്ടോ ആവോ? അതോ ബോര് ആക്കിയോ?
kootte ee tharikida paripaadiyumaayi aale kalippikkaan nokkuvano ... nanamille ... thangalude vishamam manassilaakunnu ....
പ്രിയമുള്ള ക്രാകസ് , എല്ലാവരും മലയാളം ലിപിയില്‍ തന്നെ എഴുതുമ്പോള്‍ താങ്കള്‍ മാത്രം ഇങ്ങനെ വിദേശിയായ ഒരു ഭാക്ഷയെയും അല്ലെങ്കില്‍ അതിലെ ലിപികളെയും കെട്ടിപിടിച്ചു കൊണ്ടിരിക്കുന്നത് വളരെ മോശം ആണ് കേട്ടോ . എന്താ ഞാന്‍ പറഞ്ഞതില്‍ തെറ്റ് വല്ലതും ഉണ്ടോ?
Post a Comment