Thursday, August 13, 2009

ബാല്യം സുന്ദരം

ജീവിതത്തിലെ സുന്ദര ഘട്ടങ്ങളില്
ഏറ്റം മഹത്തരമേത്?
ചിലര്‍
പറയും യൌവനമെന്നു!
യൌവനം
വെറും ചാപല്യം,
വെറും
തോന്നല്‍!
വസന്തകാലമെന്നു
പറയാം .
ചിലര്‍ക്കത്
വാര്ധക്യമാകാം !
നരച്ച
മുടി മഹത്വത്തെക്കുറിക്കുന്നു !
പക്ഷെ
അത് പലപ്പോഴും
ഒറ്റപ്പെടലിന്റെയും

തീരാദുഖത്തിന്റെയും

കാലമാകാറാണ്
പതിവ്!

എനിക്ക്
തോന്നുന്നു ...
ബാല്യമാണ്
ഏറ്റവും മനോഹരം
ഏറ്റവും
മഹത്വമേറിയതും.
നിഷ്കളങ്കതയും
നൈര്‍മല്യവും
അതിന്റെ
സവിശേഷതകള്‍ !
ഒരു
ഞെട്ടില്‍ വിരിഞ്ഞ
രണ്ടു
പുഷ്പങ്ങള്‍ !
പക്ഷെ
അത്ഭുതം !
കുട്ടികള്‍

ബാല്യത്തിന്റെ
മഹാത്മ്യമറിയുന്നില്ല!
അവര്‍ക്ക്
വളരാനും,
വലുതാവാനും
താത്പര്യം .
ബാല്യം
ആസ്വദിക്കപെടുന്നത്
അവര്‍
അറിയുന്നില്ല

മുതിരുമ്പോള്‍
അവരോര്മിക്കും
നഷ്ടബോധത്തോടെ
!
ബാല്യം
എത്ര മനോഹരമായിരുന്നു !
എത്ര
മഹത്തരവും !



Tomz

9 comments:

ramanika said...

ബാല്യം സുന്ദരം
ഏറ്റവും മനോഹരം !

Anil cheleri kumaran said...

തീർച്ചയായും...

പാവപ്പെട്ടവൻ said...

ഇനി നമുക്ക് ബാല്യങ്ങളെ കുറിച്ച് കൊതിയോടെ സംസാരിക്കാം

Tomz said...

കുമാരാ , രെമണികെ ..നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും

Tomz said...

പാവപ്പെട്ടവനെ .. താങ്കളുടെ പക്കല്‍ എന്തുണ്ട് ബാല്യത്തെക്കുറിച്ച് സംസാരിക്കാന്‍..എല്ലാവര്ക്കും എന്തെങ്കിലും കാണുമല്ലോ ?

കണ്ണനുണ്ണി said...

നഷ്ടപെട്ടതിനു ശേഷം മാത്രം ആണ് നമ്മളൊക്കെ തിരിച്ചറിയുന്നത് ..ബാല്യം സുന്ദരം എന്ന്..
കുട്ടിയായിരിക്കുമ്പോ പെട്ടെന് വളരുവാന്‍ ആണ് ആഗ്രഹം

Tomz said...

അതെ കണ്ണനുണ്ണി..എന്നെ ആ ചിന്ത കുറെയേറെ ഹോണ്ട് ചെയ്തിട്ടുണ്ട്..

സ്നേഹതീരം said...

ജീവിതം സുഖദു:ഖസമ്മിശ്രമാണ്. അതുപോലെ തന്നെ ബാല്യവും. വഴിയോരക്കാഴ്ചകളീലെ പല കുഞ്ഞുമുഖങ്ങളും പലപ്പോഴും മനസ്സിനെ വേദനിപ്പിക്കാറുണ്ട്.

കവിത നന്നായി, ട്ടോ :)

Tomz said...

@സ്നേഹതീരം ..അത് ശരിയാണ്.. വളരെ ശരി..വഴിയരികിലെ ആ കുഞ്ഞു മുഖങ്ങളെ ഞാന്‍ ഓര്‍ക്കാതിരുന്നത് വളരെ കഷ്ടമായിപ്പോയി. എന്നാലും അവര്‍ക്കും അവരുടേതായ രീതിയ‌ില്‍ ബാല്യം ആസ്വാദകരമായിരുന്നു എന്ന് പില്‍ക്കാലങ്ങളില്‍ തോന്നും എന്ന് തന്നെയാണ് എെന്റവിശ്വാസം.