ഇതാ ഇരുട്ടിന്റെ വഴിയിലെ
ഒരു യാത്രക്കാരന് ,
തിരയുന്നതെന്തേ
നഷ്ട ഗന്ധികളായ സ്വപ്നങ്ങളും
കൌതുകങ്ങളും .
നിരാശ പൂണ്ട മൌനതിനോടുവില്
നേട്ടങ്ങളില്ലാതെ തളര്‍ന്നുറങ്ങി,
വിഷാദ ഛവി നിറഞ്ഞ
സ്വപ്നങ്ങള്‍ കാണുന്നു.
ദേവനില്ലാത്ത ഒരമ്പലത്തിലെ
പാഴ്മണിയടിക്കുന്നതും
അവന്റെ കിനാവില് .
നായാട്ടിനിറങ്ങിയ ഒരന്ധന്റെ
കാതിലിരമ്പുന്നതു പോലും
നെട്ടതിന് ഞാണൊലികള്
ഇരുകാലും തളര്ന്നവര് പോലും
സായൂജ്യമടയാറുണ്ട്
സഹതാപ നിശ്വാസങ്ങളില്‍ !
ജന്മങ്ങള് പലതു നടന്ന
ഈ ഭൂമിയില്‍
എന്നിട്ടുമെന്തേ
നിരാശ ഒരു വിഷയമെയല്ലാത്തത് ?
കറുത്ത പുഷ്പങ്ങള്‍
വിഷ ഗന്ധം പരതുമ്പോഴും
എന്തെ പട്ടു പുഷ്പങ്ങള്‍
കരിഞ്ഞു വീഴുന്നു?
ദീര്‍ഘ നിശ്വാസം പോലും
വര്‍ണ തെരിലെരുമ്പോള്
ദീപ്ത ചിന്തകള്‍ മാത്രമെന്തേ
സുവര്‍ണ രഥേമറാത്തു ?
എങ്കിലും..
ഇരുളിന്റെ വഴി തീരുമ്പോള്‍
മാത്രമെന്കിലും ,
നിറഞ്ഞ വെള്ളിവെളിച്ചം
അവനെ സ്വാഗതം ചെയ്യാതിരിക്കുമോ?
Tomz
2 comments:
ആ ചിത്രം സ്വന്തായിട്ടെടുത്തതാണോ?
കിച്ചു, ചിന്നു..
അല്ല..photo sharing site-ഇല് നിന്നാണ്.
Post a Comment