മഴ-
ഒരു സ്നേഹസാന്ത്വനമായ്
രാവിന്‍ മദ്ധ്യേ
തഴുകി ഉറക്കുമ്പോള്‍
വിറങ്ങലിച്ചിരുന്നു
ഇരുളിന്റെ മോഹവലക്കുള്ളില്‍
നിദ്രക്കിടമില്ലാത്ത
സ്വപ്‌നങ്ങള്‍
ഞാന്‍ നെയ്തു കൂട്ടാറുണ്ട് .
മഴയെത്താത്ത ഒരു
മലഞ്ചെരുവില്‍
കാറ്റെല്ക്കാത്ത ഒരു
വൃക്ഷ ശിഖരത്ത്തിന്മേല്‍
സ്വപ്ന മോഹിതമായ
ഒരു പുല്‍കൂട് കെട്ടി
അതിനുള്ളില്‍
ചൂടു പിടിചിരിക്കാംഎന്നും
ഞാന്‍ വിചാരിക്കാറുണ്ട്.
അക്കാലത്ത്
എനിക്ക് ഒരു സ്വപ്നമുണ്ടായിരുന്നു
വര്‍ഷകാലത്തെ നനഞ്ഞ
ശിഖരങ്ങളില്‍ നിന്നും
തുഷാര ബിന്ദുക്കള്‍
ചിതറി വീഴുമെന്നും
നനവുള്ള കാറ്റില്‍
കുളിരുള്ള പാട്ടുകള്‍ പാടാമെന്നും
ആയിരുന്നു അത്.
ശിശിരങ്ങളും ഗ്രീഷ്മങ്ങളുമായി
ഋതുക്കള്‍ മാറുമ്പോള്‍
വരണ്ട ഒരു വിഷാദം
എനിക്കുണ്ടാകുമായിരുന്നു .
ഉള്ളില്‍ വേരുകള്‍ പടര്‍ത്തി
വളര്‍ന്നിറങ്ങുന്ന അത്
മഴ പിടിച്ച ചില സായന്തനങ്ങളില്‍
ഉള്‍ത്തുടിപ്പുകളെ
ഉലച്ചു വീഴ്താറുമുണ്ടായിരുന്നു.
വരണ്ട ഋതുക്കളെയും
നനഞ്ഞ വര്‍ഷത്തെയും
ചിന്തകള്‍ ഇപ്പോള്‍ എവിടെ എത്തി
എന്ന് നോക്കുക !
കറുത്ത സ്വപ്‌നങ്ങള്‍ എന്നോട്
പറഞ്ഞുവോ?
സ്വപ്‌നങ്ങള്‍ ഇപ്പോള്‍ ഞാന്‍
കാണാറേയില്ല .
Tomz
2 comments:
സ്വപ്നങ്ങൾ വീണ്ടും കാണാൻ ശ്രമിക്കുക...,
വിരസമായ ജീവിതത്തിനും വർണ്ണങ്ങൾ നൽകാൻ അവയ്ക്കാകും...
ശരിയാണ്. ..PIN..ആ പറഞ്ഞതു..ഞാനും അങ്ങനെ തന്നെ കരുതാന് തുടങ്ങിയിരിക്കുന്നു.. വന്നതിനു നന്ദി..വീണ്ടും വരുമല്ലോ..
Post a Comment