സ്‌നേഹം നന്മയാണ്, എന്നാല്‍
അതിലെ തിന്മയെക്കുറിച്ചു
നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
സ്വാര്‍ഥത തിന്മയാണ്, എന്നാല്‍
അതിലടങ്ങിയ നന്മയെക്കുറിച്ചു
നിങ്ങള്‍ ബോധവാനായിട്ടുണ്ടോ?
ഔദാര്യം, ദാന ധര്‍മം
ഒക്കെ നന്മകള്‍ തന്നെ!
എന്നാല്‍ അവയില്‍ ഉറങ്ങിക്കിടക്കുന്ന
തിന്മയുടെ വിത്ത്
നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?
നിഷ്കളങ്കത കൊടിയ പാപമാണ് !
ചിലപ്പോഴെന്കിലും ദ്രോഹം
പുണ്യവും ആകാറുണ്ട് !
ജീവിതം ഒരു നന്മയാണ്,
ജീവിക്കാനുള്ള അവസരം
ഒരു ഭാഗ്യവുമാണ് .
എന്നാല്‍ ജീവിതത്തില്‍ ഉള്ള
തിന്മയുടെ കൂമ്പാരം
നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?
ഒരിക്കലെന്കിലും സ്നേഹിതാ ..
മതി! നിര്‍ത്തൂ !!
നന്മതിന്മകളുടെ ഈ വിസ്താരം
അവിടെ നില്‍ക്കട്ടെ !
നന്മതിന്മകളെ അതിജീവിക്കാനുള്ള
ഉപായം നിങ്ങള്‍ക്കറിയുമോ?
എനിക്കതാണ് അറിയേണ്ടത്! !
Tomz