ഇനി എന്റെ സ്വപ്നങ്ങള്‍
കരി നിറം വിതറുകില്ല
അവയ്ക്കിനി സുവര്‍ണ നിറം മാത്രം
ഇനി എന്റെ ചിന്തകളില്‍
വിഷാദം ഭീതി പടര്‍ത്തുകില്ല
ആഹ്ലാദത്തിന്റെ മാന്ത്രികത്തേരുകള്‍ മാത്രം
ഇനിയെനിക്ക് കരയാന്‍
കാരണങ്ങളില്ല
ചിരിക്കാനുണ്ടൊത്തിരിയൊത്തിരി!
ഇനിയെന്റെ പ്രഭാതങ്ങള്‍ പൊന്പുലരികള്
ഇനിയെന്‍ ഹൃദയവും സ്വപ്ന തീഷ്ണം
ഇനിയെന്റെ വഴികളില്‍ പുഷ്പാര്‍ച്ചന
മുകളിലായ് വാനിന്റെ ശുഭ്ര ജ്യോതിസ്
കദനങ്ങള്‍ വേവിച്ച കഥകളില്ല
കരളുകള്‍ കരയുന്ന വരികളില്ല
കമനി തന് കവിളിലെ കവിത മാത്രം
കനവുകള്‍ ഉണരുന്ന കവിത മാത്രം
മുകളിലായ് വാനിന്റെ ശുഭ്ര ജ്യോതിസ്
കദനങ്ങള്‍ വേവിച്ച കഥകളില്ല
കരളുകള്‍ കരയുന്ന വരികളില്ല
കമനി തന് കവിളിലെ കവിത മാത്രം
കനവുകള്‍ ഉണരുന്ന കവിത മാത്രം
4 comments:
just stopping by...
this seems to be a great start.. :)
Thanks man..
but deeps..this is nt a start..
this is the end...
Very good lines...
Indeed you are creative...!!!
pratheekshayode.............
Post a Comment