തിരിഞ്ഞു നോട്ടങ്ങള്‍ പലവുരു നടന്നു
അതിലൊരു നോക്കില്‍ അയാള്‍ സ്വയം ചോദിച്ചു
എവിടെയായിരുന്നു ആ സ്ഥലം?
ഒരിക്കല്‍ നഷ്ടപ്പെട്ട,
കഥകളും ചിത്രങ്ങളും ഒരായിരം പ്രാവശ്യം എഴുതപ്പെട്ട,
സ്വപ്നാടനങ്ങളുടെ പഴയ സ്ഥലം?
ചിന്തകളില്‍ നിന്നും സ്ഥലങ്ങള്‍ ദ്രവിച്ചു തീര്‍ന്നപ്പോള്‍
കവിതകള്‍ കുത്തിക്കുറിക്കപ്പെടാതിരുന്നു!
അവ നേരമ്പോക്കുകള്‍ക്ക് വിവിധ മാനങ്ങള്‍ നല്കി!
കറുത്ത സ്വപ്നങ്ങള്‍ക്ക് മിഴിവുണ്ടായില്ല!
സ്വപ്നങ്ങളില്‍ ഇടിമിന്നലുകള്‍ പെയ്തിറങ്ങിയില്ല!
ചിത്രങ്ങളില്‍ ചായപ്പൊലിമ മിഴിവേകിയില്ല!
സംഗീതം ചെകിടടപ്പിച്ചു കളഞ്ഞു!
എന്താണെന്നോ എന്തിനെന്നോ അറിയില്ല,
ഒടുവില്‍ അയാള്‍ ഫ്ലാഷ്ബാക്കുകള്‍ നടത്താന്‍ തീരുമാനിച്ചു!
നഷ്ട നിമിഷങ്ങളുടെ ചക്രവാളത്തില്‍ ഓര്‍മ്മകള്‍ അയാളെ കൊണ്ട് ചെന്നെത്തിച്ചു!
അവിടെ മുഴുക്കെ പുത്തന്‍ സ്വപ്നങ്ങള്‍!
ആ സ്വപ്നങ്ങളില്‍ കടുംചായം നിറഞ്ഞു!
വര്‍ണങ്ങളില്‍ ഹരിതമായിരുന്നു കൂടുതല്‍ ശോഭനം!
അതില്‍ തന്നെ ചുവന്ന ഷേഡുള്ള പൂന്തളിരുകള്‍!
കവിതകള്‍ കുത്തിക്കുറിക്കപ്പെട്ടു കഴിഞ്ഞു.
ആ എഴുത്തുകുത്തുകളില്‍ നിന്നും ഉതിര്‍ന്നത്
നെര്‍വുകള്‍ ഉരുകുന്ന നേരിയ ഗന്ധം!
മുഴുക്കെ ഉരുകിയിട്ടും,
ഗന്ധമുറങ്ങുന്ന ചിന്താകമാനം തുറക്കപ്പെടാതെ തന്നെ കിടന്നു!
Tomz