എല്ലാ പ്രണയ ദിനങ്ങളിലും
ഒരു നേര്‍ച്ചയെന്ന പോലെ
ഞാന്‍ എഴുതിക്കൂട്ടിയത്
പ്രണയ കവിതകള്‍!
കഴിഞ്ഞു പോയ കാലങ്ങളിലെ
മധുര നിമിഷങ്ങളെ കുറിച്ചു
അവ എന്നെ ചില വരികളില്‍
ഗൃഹാതുരനാക്കി!
ചിലയിടങ്ങളില്‍
അവ എന്നെ കൈപ്പേറിയ
നഷ്ട ചിന്തകള്‍ കൊണ്ട്
വീര്‍പ്പു മുട്ടിച്ചു!
പ്രിയ വാലെന്റൈന്‍ പുണ്യവാളന്,
നീ എല്ലാ വര്‍ഷവും വിരുന്നിനെത്തുന്നു
ഒരു ചടങ്ങിനെന്ന പോലെ!
നിന്നെ കുറിച്ചുള്ള മധുര ഭാവനകള്‍
പക്ഷെ നീ വരും മുന്‍പ് വരെ മാത്രം!
നിന്റെ ദിനം കടന്നു പോവുമ്പോള്‍
പ്രണയ വിരഹത്തിന്റെ
വേദന ഞങ്ങള്‍ അറിയുന്നു!