അന്നും പ്രണയിതാക്കളുടെതായ ഒരു ദിനം ആയിരുന്നു!
കമിതാക്കള്‍ പരസ്പരം പൂ ചൂടിക്കുകയും
സ്നേഹോഷ്മളമായ നിമിഷങ്ങളെക്കുറിച്ച് പൊങ്ങച്ചം
പറഞ്ഞിരുന്നതുമായ ഒരു ദിനം!
നിറങ്ങളുടെയും ഐശ്വര്യത്തിന്റെയും
നീലക്കല്‍ ഗോപുരത്തില്‍നിന്നും
പട്ടുപാവാടയും ശിരസ്സില്‍ കനകമകുടവും ചൂടി
വെണ്ണക്കല്‍ പടവുകള്‍ ചവുട്ടി അവള്‍ ഇറങ്ങി വന്നു.
പ്രഭയുടെ റാണിയെ പോലെ!
എന്ന് ഞാന്‍ ശങ്കിച്ചു,
ഒരു നിമിഷം!
വശ്യമായ അവളുടെ മന്ദസ്മിതത്തില്‍
എന്റെ ശങ്കകള്‍ അസ്തമിച്ചു!
നിഴലും വെളിച്ചവും ഒരുമിച്ചു!
നിതാന്തതയും നിദ്രയും കൈകോര്‍ത്തു നിന്നു!
മാനം പട്ടുകരിമ്പടത്തില്‍
മിന്നും പൂക്കള്‍ ചൂടി നിന്നു!
രാത്രിയുടെ നേര്‍ത്ത കവിതാലാപം
കാതില്‍ അലയൊലികള്‍ തീര്‍ത്തു!
പ്രഭാതമായി!
പ്രകൃതിയുടെ ഗാന മഞ്ജരിയും
പ്രകാശത്തിന്റെ തുടിപ്പും
എന്നെ ഉണര്‍ത്തി!
പച്ചപ്പും പുഷ്പങ്ങളും
സംഗീതവും നിറഞ്ഞ ഒരിടത്തായിരുന്നു ഞാന്‍!
എന്റെ പ്രണയിനിയെ ഞാന്‍ അന്വേഷിച്ചു!
പക്ഷെ അവള്‍ പൊയ്ക്കഴിഞ്ഞിരുന്നു!
ഏതോ ഒരു നഷ്ട സ്വപ്നം പോലെ!
* ജോണ്‍ കീറ്റ്സ്
**കീറ്റ്സിന്റെ പ്രശസ്തമായ 'ദയയില്ലാത്ത സുന്ദരിയായ സ്ത്രീ'. പുരുഷന്മാരെ മോഹ വലയില്‍ പെടുത്തി പിന്നീട് ഉപേഷിച്ച് കടന്നു കളയുന്ന ഒരു യക്ഷിണിയെക്കുറിച്ചുള്ള കവിത.
Tomz