ഓരോ രാത്രിയും പുലരുമ്പോഴും
ഓരോ സ്വപ്നവും പൂക്കുമ്പോഴും
വസനതങ്ങള്‍ കൊഴിഞ്ഞു
ശിശിരങ്ങള്‍ വിടരുമ്പോഴും
നെറ്റിതടങ്ങളില്‍ ചുളിവുകള്‍
വീഴുമ്പോഴും
ജീവിതം പറയുന്നു
കാലം കടന്നു പോകുന്നു എന്ന്.
കാലം കടന്നു പോകുന്നു എന്ന്.
കാലം കടന്നു പോകുന്നത്
ഓരോ അണുവിലൂടെയും
ഓരോ ചിന്തകളിലൂടെയും
ഓരോ ആസ്വാദനങ്ങളിലൂടെയും ആണ് ,
അടുത്ത നിമിഷം എണ്ണ കാത്തിരിപ്പിലും
കഴിഞ്ഞ കാലം എന്ന
മധുരസ്മരണയിലുമാണ്.
കാലം നഷ്ടമോ സ്വപ്നമോ
നല്‍കുന്നില്ല
ജീവിതം വെറുമൊരു ഭ്രമമാണ്
കാത്തിരിപ്പിലാണ് സ്വപ്‌നങ്ങള്‍
ഇതള്‍ വിടരുന്നത്
സ്നേഹത്തിന്‍റെ സമ്പന്നതയില്‍
കാലം ആസ്വദിക്കപ്പെടുന്നു.
ചിരിക്കുന്ന മുഖങ്ങള്‍
കാലത്തെ വിസ്മൃതമാക്കിക്കൊളളും
അപ്പോള്‍ വിചാരിക്കും
ഇതാണ് സത്യം !
ഇതാണ് സര്‍വ്വവും !
അടുത്ത നിമിഷം എന്നൊന്ന്
ഇവിടില്ല എന്നും (ചിലര്‍ മാത്രം )
എന്നാല്‍ അവയെല്ലാം കടന്നു പോകും
ആസ്വാദകരെ വിഡ്ഢികള്‍ ആക്കിക്കൊണ്ട് .
നഷ്ട ബോധം മന്ത്രിക്കും
കഴിഞ്ഞതായിരുന്നു നന്ന് എന്ന് !
ഒരിക്കലും അല്ല !
കഴിഞ്ഞത് ഒരിക്കലും
നന്നായിരുന്നിട്ടില്ല .
ഒരു പക്ഷേ നല്ലതിനു വേണ്ടി
ആയിരുന്നേക്കാം!
ആയിരുന്നേക്കാം!
ഒരാളുടെ സ്വപ്നം
മറ്റൊരാള്‍ക്കുള്ളതല്ല.
ഒരാള്‍ക്ക് സ്വന്തമായിട്ടുള്ളത്
അയാളുടെ സ്വപ്‌നങ്ങള്‍ മാത്രമാണ്
ആഗ്രഹങ്ങളും പ്രത്യാശകളുമാണ്.
താരതമ്യപ്പെടുത്തല്‍ അവിടെയില്ല.
ആഗ്രഹങ്ങളുടെ മാസ്മരികത
അത് പൂര്‍ത്തിയാകും വരെ മാത്രം.
അതിന് ശേഷം , ആഗ്രഹിച്ചു എന്ന സത്യം
ഒരു നഷ്ടമാകും .
Tomz