Thursday, August 13, 2009

ബാല്യം സുന്ദരം

ജീവിതത്തിലെ സുന്ദര ഘട്ടങ്ങളില്
ഏറ്റം മഹത്തരമേത്?
ചിലര്‍
പറയും യൌവനമെന്നു!
യൌവനം
വെറും ചാപല്യം,
വെറും
തോന്നല്‍!
വസന്തകാലമെന്നു
പറയാം .
ചിലര്‍ക്കത്
വാര്ധക്യമാകാം !
നരച്ച
മുടി മഹത്വത്തെക്കുറിക്കുന്നു !
പക്ഷെ
അത് പലപ്പോഴും
ഒറ്റപ്പെടലിന്റെയും

തീരാദുഖത്തിന്റെയും

കാലമാകാറാണ്
പതിവ്!

എനിക്ക്
തോന്നുന്നു ...
ബാല്യമാണ്
ഏറ്റവും മനോഹരം
ഏറ്റവും
മഹത്വമേറിയതും.
നിഷ്കളങ്കതയും
നൈര്‍മല്യവും
അതിന്റെ
സവിശേഷതകള്‍ !
ഒരു
ഞെട്ടില്‍ വിരിഞ്ഞ
രണ്ടു
പുഷ്പങ്ങള്‍ !
പക്ഷെ
അത്ഭുതം !
കുട്ടികള്‍

ബാല്യത്തിന്റെ
മഹാത്മ്യമറിയുന്നില്ല!
അവര്‍ക്ക്
വളരാനും,
വലുതാവാനും
താത്പര്യം .
ബാല്യം
ആസ്വദിക്കപെടുന്നത്
അവര്‍
അറിയുന്നില്ല

മുതിരുമ്പോള്‍
അവരോര്മിക്കും
നഷ്ടബോധത്തോടെ
!
ബാല്യം
എത്ര മനോഹരമായിരുന്നു !
എത്ര
മഹത്തരവും !



Tomz

Wednesday, September 10, 2008

അക്കരപ്പച്ച

ജീവിതം ഒരു അക്കരപച്ച്ചയാണ്
ഇഷ്ടപ്പെട്ടത്
തേടിയുള്ള യാത്ര
സന്തോഷിക്കുമ്പോള്‍

ദുഖിതരോട്
സഹതാപം
ദുഖിക്കുമ്പോള്‍
സന്തോഷത്തിനായുള്ള
വേവലാതിയും
അകലെ
ആയിരിക്കുമ്പോള്‍ ഗൃഹാതുരത്വം !
പ്രിയമുള്ളവരുടെ
അടുക്കലോ അന്യതാബോധവും !
ജീവിതം
ഒരു അക്കരപച്ച തന്നെ !
അതിനെ
ആസക്തിയോടെ കാണുന്നത്
വിഡ്ഢിത്തമാണ്

അപകടവും
!
ജീവിതത്തില്‍
ഒരു സാഹസികനാവുക !
ഒരു
പരീക്ഷണശാലിയും ..
വിശ്വസിക്കേണ്ടത്
ഒന്നുമില്ല !
സ്നേഹിക്കേണ്ടവര്‍
ആരുമില്ല !
നമുക്കാവശ്യം
സ്വാതന്ത്ര്യമാണ്
എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം
പ്രതിഛായകളിലും
സങ്കല്പങ്ങളിലും
അതിനെ
ഒതുക്കുവാന്‍
ഞാന്‍
ഒരുക്കമല്ല!
ഒരിക്കലും
...!
Tomz



Saturday, August 30, 2008

ഒരു യാത്രയുടെ കഥ

ഇതാ ഇരുട്ടിന്റെ വഴിയിലെ
ഒരു യാത്രക്കാരന് ,
തിരയുന്നതെന്തേ

നഷ്ട
ഗന്ധികളായ സ്വപ്നങ്ങളും
കൌതുകങ്ങളും
.
നിരാശ
പൂണ്ട മൌനതിനോടുവില്
നേട്ടങ്ങളില്ലാതെ
തളര്ന്നുറങ്ങി,
വിഷാദ
ഛവി നിറഞ്ഞ
സ്വപ്നങ്ങള്
കാണുന്നു.
ദേവനില്ലാത്ത
ഒരമ്പലത്തിലെ
പാഴ്മണിയടിക്കുന്നതും

അവന്റെ
കിനാവില് .
നായാട്ടിനിറങ്ങിയ
ഒരന്ധന്റെ
കാതിലിരമ്പുന്നതു
പോലും
നെട്ടതിന്
ഞാണൊലികള്
ഇരുകാലും
തളര്ന്നവര് പോലും
സായൂജ്യമടയാറുണ്ട്
സഹതാപ
നിശ്വാസങ്ങളില് !
ജന്മങ്ങള്
പലതു നടന്ന
ഭൂമിയില്
എന്നിട്ടുമെന്തേ

നിരാശ
ഒരു വിഷയമെയല്ലാത്തത് ?
കറുത്ത പുഷ്പങ്ങള്
വിഷ ഗന്ധം പരതുമ്പോഴും
എന്തെ
പട്ടു പുഷ്പങ്ങള്
കരിഞ്ഞു
വീഴുന്നു?
ദീര്ഘ
നിശ്വാസം പോലും
വര്ണ തെരിലെരുമ്പോള്
ദീപ്ത
ചിന്തകള് മാത്രമെന്തേ
സുവര്ണ
രഥേമറാത്തു ?
എങ്കിലും..
ഇരുളിന്റെ വഴി തീരുമ്പോള്
മാത്രമെന്കിലും
,
നിറഞ്ഞ
വെള്ളിവെളിച്ചം
അവനെ
സ്വാഗതം ചെയ്യാതിരിക്കുമോ?

Tomz


Tuesday, August 26, 2008

എന്റെ കഥയില്ലാ കവിതകള്‍

മഴ-
ഒരു
സ്നേഹസാന്ത്വനമായ്
രാവിന്‍
മദ്ധ്യേ
തഴുകി
ഉറക്കുമ്പോള്‍
വിറങ്ങലിച്ചിരുന്നു
ഇരുളിന്റെ
മോഹവലക്കുള്ളില്‍
നിദ്രക്കിടമില്ലാത്ത

സ്വപ്‌നങ്ങള്‍

ഞാന്‍
നെയ്തു കൂട്ടാറുണ്ട് .
മഴയെത്താത്ത
ഒരു
മലഞ്ചെരുവില്‍

കാറ്റെല്ക്കാത്ത
ഒരു
വൃക്ഷ
ശിഖരത്ത്തിന്മേല്‍
സ്വപ്ന
മോഹിതമായ
ഒരു
പുല്‍കൂട് കെട്ടി
അതിനുള്ളില്‍

ചൂടു
പിടിചിരിക്കാംഎന്നും
ഞാന്‍
വിചാരിക്കാറുണ്ട്.

അക്കാലത്ത്

എനിക്ക്
ഒരു സ്വപ്നമുണ്ടായിരുന്നു
വര്‍ഷകാലത്തെ
നനഞ്ഞ
ശിഖരങ്ങളില്‍
നിന്നും
തുഷാര
ബിന്ദുക്കള്‍
ചിതറി വീഴുമെന്നും
നനവുള്ള
കാറ്റില്‍
കുളിരുള്ള
പാട്ടുകള്‍ പാടാമെന്നും
ആയിരുന്നു
അത്.
ശിശിരങ്ങളും
ഗ്രീഷ്മങ്ങളുമായി
ഋതുക്കള്‍ മാറുമ്പോള്‍
വരണ്ട
ഒരു വിഷാദം
എനിക്കുണ്ടാകുമായിരുന്നു
.
ഉള്ളില്‍
വേരുകള്‍ പടര്‍ത്തി
വളര്‍ന്നിറങ്ങുന്ന
അത്
മഴ
പിടിച്ച ചില സായന്തനങ്ങളില്‍
ഉള്‍ത്തുടിപ്പുകളെ

ഉലച്ചു
വീഴ്താറുമുണ്ടായിരുന്നു.

വരണ്ട
ഋതുക്കളെയും
നനഞ്ഞ
വര്‍ഷത്തെയും
ചിന്തകള്‍ ഇപ്പോള്‍ എവിടെ എത്തി
എന്ന്
നോക്കുക !
കറുത്ത
സ്വപ്‌നങ്ങള്‍ എന്നോട്
പറഞ്ഞുവോ?
സ്വപ്‌നങ്ങള്‍
ഇപ്പോള്‍ ഞാന്‍
കാണാറേയില്ല
.

Tomz



Sunday, August 17, 2008

സ്വപ്നങ്ങളെക്കുറിച്ച്

ഞാന്‍ ഒരു കാത്തിരിപ്പില്‍ ആണ്
സ്വപ്നങ്ങള്‍ക്ക്
വേണ്ടി
ശാന്തവും
ഇരുള്‍ തിങ്ങിയതുമായ
രാത്രിയില്‍
കൊടുങ്കാററടിക്കവേയോ

ഇടമുറിയാത്ത
പേമാരി മധ്യെയോ
മനസിന്റെ
അഗാധതകളില്‍
കുഴിച്ചിട്ട

ഭൂത കാലാനുഭവങ്ങളുടെ ഓര്‍മകള്‍
ഇളക്കി
മറിച്ചു കൊണ്ടുവരുവാന്‍
അവ
കൂടിയേ തീരൂ..
ഞാന്‍
....
നനുത്ത
സ്വപ്നങ്ങളുടെ
കാവല്‍ക്കാരനാണ്‌
..

പച്ചപ്പ്‌
നിറഞ്ഞ സ്വപ്നഭൂമികള്‍
തേടിപ്പിടിക്കാനോ

ചുടുകാറ്റും

മണലാരണ്യവും
നിറഞ്ഞ
മരുഭൂമികളിലേക്ക്
മടങ്ങിയെത്താനോ
എനിക്ക്
നിമിഷാര്‍ദ്ധം മതി ..
കാരണം
ഞാന്‍
സ്വപ്നങ്ങളുടെ
കാവല്‍ക്കാരനാണ്‌ ..

എന്റെ
സ്വപ്‌നങ്ങള്‍ ശുഭ പ്രതീക്ഷയുടെയും
ചത്ത
മോഹങ്ങളുടെയും ആണ് .
വൈരുധ്യവും
വൈചിത്ര്യവും നിറഞ്ഞ
കെട്ടുകഥകള്‍
പോലെയാണ് അവ..
കുട്ടിക്കഥകള്ക്കിടയില്
ആരാണ്
യാഥാര്‍ത്യങ്ങള്‍
തിരയുന്നത് ?
നുണകള്ക്കിടയില്
നിന്നും
സത്യത്തിന്റെ
മുത്തുകള്‍
ആരാണ്
പെറുക്കി എടുക്കാറുള്ളത് ?
ചിലപ്പോഴൊക്കെ

ഞാന്‍
അതിന് മുതിരാറുണ്ട്‌ ..
എനിക്ക്
വേണ്ടത് സത്യമോ മിഥ്യയോ അല്ല
സ്വപ്‌നങ്ങള്‍
ആണ് ...



Tomz

Monday, July 21, 2008

ജീവിതത്തെക്കുറിച്ച്‌

സ്നേഹിതാ,
സ്‌നേഹം നന്മയാണ്, എന്നാല്‍
അതിലെ തിന്മയെക്കുറിച്ചു
നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
സ്വാര്‍ഥത തിന്മയാണ്, എന്നാല്‍
അതിലടങ്ങിയ നന്മയെക്കുറിച്ചു
നിങ്ങള്‍ ബോധവാനായിട്ടുണ്ടോ?
ഔദാര്യം, ദാന ധര്‍മം
ഒക്കെ നന്മകള്‍ തന്നെ!
എന്നാല്‍ അവയില്‍ ഉറങ്ങിക്കിടക്കുന്ന
തിന്മയുടെ വിത്ത്
നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

നിഷ്കളങ്കത കൊടിയ പാപമാണ് !
ചിലപ്പോഴെന്കിലും ദ്രോഹം
പുണ്യവും ആകാറുണ്ട് !

ജീവിതം ഒരു നന്മയാണ്,
ജീവിക്കാനുള്ള അവസരം
ഒരു ഭാഗ്യവുമാണ് .
എന്നാല്‍ ജീവിതത്തില്‍ ഉള്ള
തിന്മയുടെ കൂമ്പാരം
നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?
ഒരിക്കലെന്കിലും സ്നേഹിതാ ..

മതി! നിര്‍ത്തൂ !!
നന്മതിന്മകളുടെ ഈ വിസ്താരം
അവിടെ നില്‍ക്കട്ടെ !
നന്മതിന്മകളെ അതിജീവിക്കാനുള്ള
ഉപായം നിങ്ങള്‍ക്കറിയുമോ?
എനിക്കതാണ് അറിയേണ്ടത്! !

Tomz




Tuesday, June 10, 2008

കുറെ വിഷാദ ചിന്തകള്‍


ഓരോ രാത്രിയും പുലരുമ്പോഴും
ഓരോ സ്വപ്നവും പൂക്കുമ്പോഴും
വസനതങ്ങള്‍ കൊഴിഞ്ഞു
ശിശിരങ്ങള്‍ വിടരുമ്പോഴും
നെറ്റിതടങ്ങളില്‍ ചുളിവുകള്‍
വീഴുമ്പോഴും
ജീവിതം പറയുന്നു
കാലം കടന്നു പോകുന്നു എന്ന്.

കാലം കടന്നു പോകുന്നത്
ഓരോ അണുവിലൂടെയും
ഓരോ ചിന്തകളിലൂടെയും
ഓരോ ആസ്വാദനങ്ങളിലൂടെയും ആണ് ,
അടുത്ത നിമിഷം എണ്ണ കാത്തിരിപ്പിലും
കഴിഞ്ഞ കാലം എന്ന
മധുരസ്മരണയിലുമാണ്.


കാലം നഷ്ടമോ സ്വപ്നമോ
നല്‍കുന്നില്ല
ജീവിതം വെറുമൊരു ഭ്രമമാണ്‌
കാത്തിരിപ്പിലാണ് സ്വപ്‌നങ്ങള്‍
ഇതള്‍ വിടരുന്നത്‌
സ്നേഹത്തിന്‍റെ സമ്പന്നതയില്‍
കാലം ആസ്വദിക്കപ്പെടുന്നു.

ചിരിക്കുന്ന മുഖങ്ങള്‍
കാലത്തെ വിസ്മൃതമാക്കിക്കൊളളും
അപ്പോള്‍ വിചാരിക്കും
ഇതാണ് സത്യം !
ഇതാണ് സര്‍വ്വവും !
അടുത്ത നിമിഷം എന്നൊന്ന്
ഇവിടില്ല എന്നും (ചിലര്‍ മാത്രം )


എന്നാല്‍ അവയെല്ലാം കടന്നു പോകും
ആസ്വാദകരെ വിഡ്ഢികള്‍ ആക്കിക്കൊണ്ട് .
നഷ്ട ബോധം മന്ത്രിക്കും
കഴിഞ്ഞതായിരുന്നു നന്ന് എന്ന് !

ഒരിക്കലും അല്ല !
കഴിഞ്ഞത് ഒരിക്കലും
നന്നായിരുന്നിട്ടില്ല .
ഒരു പക്ഷേ നല്ലതിനു വേണ്ടി
ആയിരുന്നേക്കാം!


ഒരാളുടെ സ്വപ്നം
മറ്റൊരാള്‍ക്കുള്ളതല്ല.
ഒരാള്‍ക്ക്‌ സ്വന്തമായിട്ടുള്ളത്
അയാളുടെ സ്വപ്‌നങ്ങള്‍ മാത്രമാണ്
ആഗ്രഹങ്ങളും പ്രത്യാശകളുമാണ്.
താരതമ്യപ്പെടുത്തല്‍ അവിടെയില്ല.


ആഗ്രഹങ്ങളുടെ മാസ്മരികത
അത് പൂര്‍ത്തിയാകും വരെ മാത്രം.
അതിന് ശേഷം , ആഗ്രഹിച്ചു എന്ന സത്യം
ഒരു നഷ്ടമാകും .




Tomz