Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, August 7, 2011

ശുഭപ്രതീക്ഷയെക്കുറിച്ച്

ഇനി എന്റെ സ്വപ്‌നങ്ങള്‍ 
കരി നിറം വിതറുകില്ല 
അവയ്ക്കിനി സുവര്‍ണ നിറം മാത്രം 

ഇനി എന്റെ ചിന്തകളില്‍ 
വിഷാദം ഭീതി പടര്‍ത്തുകില്ല 
ആഹ്ലാദത്തിന്റെ മാന്ത്രികത്തേരുകള്‍ മാത്രം 

ഇനിയെനിക്ക് കരയാന്‍ 
കാരണങ്ങളില്ല 
ചിരിക്കാനുണ്ടൊത്തിരിയൊത്തിരി!

ഇനിയെന്റെ പ്രഭാതങ്ങള്‍ പൊന്പുലരികള്‍
ഇനിയെന്‍ ഹൃദയവും സ്വപ്ന തീഷ്ണം 

ഇനിയെന്റെ വഴികളില്‍ പുഷ്പാര്‍ച്ചന 
മുകളിലായ് വാനിന്റെ ശുഭ്ര ജ്യോതിസ് 


കദനങ്ങള്‍ വേവിച്ച കഥകളില്ല
കരളുകള്‍ കരയുന്ന വരികളില്ല


കമനി തന്‍ കവിളിലെ കവിത മാത്രം 
കനവുകള്‍ ഉണരുന്ന കവിത മാത്രം 

Saturday, July 23, 2011

എഴുത്തിന്റെ കഥ

പുഷ്പങ്ങളെക്കുറിച്ചും 
സ്വപ്നവാടികളെക്കുറിച്ചും 
എഴുതാന്‍ ഞാന്‍ 
കയ്യിലെടുത്തതെന്‍ പേന!

 ഉള്ളില്‍ തുളുമ്പിയതും 
പുറത്തേക്കൊഴുകിയതും 
ദുഃഖ സ്മൃതികള്‍!

നിറ പൌര്‍ണമിക്ക് പകരം 
അമാവാസി!

കറുത്ത സ്വപ്നങ്ങളുടെയും 
നിറം കെട്ട സങ്കല്പങ്ങളുടെയും 
കാവലാളായി ഞാന്‍!

കവിതയെഴുതാമെന്ന വ്യാമോഹവുമായി 
കുത്തിക്കുറിച്ചതത്രയും 
കെട്ടുകഥകള്‍!

വായനക്കാര്‍ പിന്തിരിയുന്നത് 
ഞാന്‍ കണ്ടു!

അനേകായിരം ദുഖങ്ങളുമായി
വരുന്നവരാണ് അവര്‍!

ചിരിക്കുവാനും സമാശ്വസിപ്പിക്കപ്പെടുവാനും 
ആയിട്ടാണ് അവര്‍ വരുക!

കണ്ണീരും വിഷാദവും മാത്രമേ 
നല്കാനെനിക്കുള്ളൂവെങ്കില്‍,
ആരീ വെറും ജല്പനങ്ങള്‍ക്ക് 
ചെവി കൊടുക്കുന്നു ?

Monday, July 18, 2011

ഒരു സന്ദേഹിയുടെ ആത്മഗതം

കുറച്ചു കാലം മുന്‍പ് വരെ 
ഞാന്‍ എഴുതി, 
വിഷാദം നിറഞ്ഞ വീഥികളിലൂടെ 
നടക്കുന്നതിനെക്കുറിച്ചോ,
സന്ധ്യാ നേരങ്ങളിലെ 
തീഷ്ണ വര്‍ണങ്ങളെ കുറിച്ചോ,
ഇനി അതുമല്ലെങ്കില്‍ 
തണുത്ത ഹിമാംശുക്കളില്‍ 
കൂട് കൂട്ടിയ 
എന്റെ സങ്കല്‍പ്പങ്ങളെ കുറിച്ചോ,
ആയിരുന്നു അവയേറെയും.

പിന്നീട് ഞാന്‍ ആഹ്ലാദത്തെ കുറിച്ച് 
വാചാലനായി.
പ്രണയ ദിനങ്ങള്‍ വരുവാന്‍ കാത്തിരുന്നു ,
എന്റെ ഇല്ലാത്ത പ്രണയത്തെക്കുറിച്ച്
എഴുതുവാന്‍.
സര്‍വകലാശാല വളപ്പിനുള്ളിലെ 
പൂമരങ്ങളോട് തോന്നിയ പ്രണയത്തെക്കുറിച്ച് 
ഞാന്‍ പറഞ്ഞു കഴിഞ്ഞു,
ഒരിക്കലല്ല, പല കുറി.

ഓണത്തലേന്നത്തെ പൂവിളികളെ കുറിച്ചും 
തുഷാരം നറുചിരി തൂകി നിന്ന
പൊന്‍ പുലരികളെ കുറിച്ചും 
നീളെ നീളെ വര്‍ണിക്കുവാന്‍ 
ഋതു സംക്രമങ്ങള്‍ക്കായി 
കാത്തിരിക്കുന്നു,
അത് ആണ്ടു കുമ്പസാരത്തിനുള്ള 
കാത്തിരിപ്പുകള്‍ക്ക് തുല്യം.

വെറുതെ കാത്തിരിക്കുവാനും 
ഒരു നേര്‍ച്ചയെന്ന പോലെ എഴുതുവാനും 
 എന്തിനാ ഒരു ബ്ലോഗ്‌ 
ഇത് ഡിലീറ്റ് ചെയ്തു കൂടെ? 

Tuesday, October 19, 2010

ഒരു കവിത കൂടി



എഴുതട്ടെ ഞാന്‍ ഒരിക്കല്‍ കൂടി,
ചത്ത ഹൃദയവും മഷിയുറഞ്ഞ മനീഷയുമായി 
നിരാശയുടെ വിളുമ്പില്‍ നിന്നും 
തെന്നിത്താഴെക്ക് പതിക്കും മുന്‍പ്
ശുഭ പ്രതീക്ഷയുടെ നക്ഷത്രത്തില്‍ നിന്നും
ആശാ കിരണം പോലൊരു കവിത!

കാലം കറുത്തിരുണ്ട മേഘങ്ങള്‍ 
കൂട്ടിയിട്ട മനസ്സും 
നിറഭേദങ്ങളുടെ ലോകത്ത് 
ഇരുനിറം മാത്രമുള്ള ഒരു മഴവില്ലുമായി
നിന്റെ ഛായാചിത്രം മാത്രം വര്‍ണപ്പൊലിമയോടെ 
എത്രനാള്‍...എത്രനാള്‍..ഇനിയും..?

കറുപ്പ് വെളുപ്പിന് വഴിമാറുകയും 
ഇരു നിറങ്ങള്‍ നിറങ്ങളുടെ ചേതോഹാരിതക്ക് 
വഴി മാറും വരെ എങ്കിലും?

Thursday, September 10, 2009

ഒരു ഏകാന്ത ബ്ലോഗ്ഗറിന്റെ വിലാപങ്ങള്‍


എഴുതി ഞാന്‍ ഏറെ നാള്‍
കവിതയോ അതോ ജല്പനങ്ങലോ?
ഏതായാലും അതില്‍ സ്വപ്‌നങ്ങള്‍
ഉണ്ടായിരുന്നു,
സങ്കല്പങ്ങളും അനിയന്ത്രിതമായ
വാചക പെരുമഴകളും...
നിമീലിതമായ കണ്ണുകളില്‍
നീര്‍ത്തുള്ളികള്‍ നിറഞ്ഞിരുന്നു.
ചിലപ്പോള്‍ സങ്കല്‍പ്പങ്ങള്‍
തണുത്തുറഞ്ഞ ഹിമാംശുക്കളില്‍
ചെന്നിരുന്നു.
മറ്റു ചില നേരങ്ങളില്‍,
ഇളം കാറ്റ് നേര്‍ത്ത വിരല്‍ കൊണ്ട്
ഇക്കിളി ആക്കുന്ന മലയോരങ്ങളിലും
എന്റെ സ്വപ്‌നങ്ങള്‍
കൂട് കൂട്ടിയിരുന്നു.
പച്ചപ്പ്‌ നിറഞ്ഞ
ഹരിത ഭൂമികളില്‍
കൂട് വക്കുന്നതിനെക്കുറിച്ചു
എല്ലായ്‌പോഴും എെന്റ മനസ്സ്
കിനാവ് കണ്ടിരുന്നു.

എന്നാല്‍..
അതൊന്നുമല്ല ഇപ്പോഴത്തെ
ഭീഷണമായ പ്രശ്നം
"ബൂലോകം നിറഞ്ഞു കിടക്കുന്ന
പ്സ്യൂഡോ ബ്ലോഗ്ഗര്‍മാരെ
ഷെയിം ഓണ്‍ യു !"
ഇത്രയുമായിട്ടും
ഒരുത്തനെങ്കിലും ചോദിച്ചോ
എന്താണീ 'സ്വപ്നേയം' എന്ന് ?

Tomz


Thursday, August 13, 2009

ബാല്യം സുന്ദരം

ജീവിതത്തിലെ സുന്ദര ഘട്ടങ്ങളില്
ഏറ്റം മഹത്തരമേത്?
ചിലര്‍
പറയും യൌവനമെന്നു!
യൌവനം
വെറും ചാപല്യം,
വെറും
തോന്നല്‍!
വസന്തകാലമെന്നു
പറയാം .
ചിലര്‍ക്കത്
വാര്ധക്യമാകാം !
നരച്ച
മുടി മഹത്വത്തെക്കുറിക്കുന്നു !
പക്ഷെ
അത് പലപ്പോഴും
ഒറ്റപ്പെടലിന്റെയും

തീരാദുഖത്തിന്റെയും

കാലമാകാറാണ്
പതിവ്!

എനിക്ക്
തോന്നുന്നു ...
ബാല്യമാണ്
ഏറ്റവും മനോഹരം
ഏറ്റവും
മഹത്വമേറിയതും.
നിഷ്കളങ്കതയും
നൈര്‍മല്യവും
അതിന്റെ
സവിശേഷതകള്‍ !
ഒരു
ഞെട്ടില്‍ വിരിഞ്ഞ
രണ്ടു
പുഷ്പങ്ങള്‍ !
പക്ഷെ
അത്ഭുതം !
കുട്ടികള്‍

ബാല്യത്തിന്റെ
മഹാത്മ്യമറിയുന്നില്ല!
അവര്‍ക്ക്
വളരാനും,
വലുതാവാനും
താത്പര്യം .
ബാല്യം
ആസ്വദിക്കപെടുന്നത്
അവര്‍
അറിയുന്നില്ല

മുതിരുമ്പോള്‍
അവരോര്മിക്കും
നഷ്ടബോധത്തോടെ
!
ബാല്യം
എത്ര മനോഹരമായിരുന്നു !
എത്ര
മഹത്തരവും !



Tomz

Monday, May 19, 2008

കവിതെയ കുറിച്ച്

കറുത്ത മേഘങ്ങള്
ദുഖത്തെ കുറിക്കട്ടെ
താഴെ..
ആശയങ്ങള് തീര്ത്ത
മഹാസാഗരം
ആര്തിരംബുന്നു
തീരത്ത് ചിന്തകള് കെട്ടിപ്പൊക്കിയ
അത്യുന്നത ഗോപുരം
കറുപ്പും െവ്ളുപ്പും -
ആകവേ ഇരുളിമ
തല്ലിയടിക്കുന്ന തിരകള്
................

കാലങ്ങല്ലെത്രയോ മുന്പാണ്
തീരത്ത് വന്നത്
അന്ന് മുങ്ങിയെടുത്ത
മുത്തുകളും ചിപ്പികളും എത്ര?
ചിലത് കരിന്കല്ലുകളും ആയിരുന്നു.

സാഗരം ഇനിയും ഒരിക്കല് കൂടി
മുറിച്ചു കടന്നാല് എന്താണ് ?
കാത്തിരിക്കുന്ന കൌതുകങ്ങള്
എന്തെല്ലാം ആയിരിക്കാം .
മുങ്ങിയെടുക്കുന്നവയില്
പവിഴങ്ങളും ..!

ഇല്ല സാഗരമേ
നിന്നെ പിരിയാന്
എനിക്ക് മനസ്സു വരില്ല







Thursday, May 15, 2008

എന്റെ ജനാലകള്‍ തുറക്കവേ...

നിശബ്ദതയുടെ താഴ്വര!
പ്രകൃതിയുടെ വിജനത!
ഇടവിടാതെ മിന്നിമറയുന്ന
സ്വപ്നങ്ങളും!

എവിടെയോ ഒരു രാപ്പാടി തന്‍
കള കൂജനവും !
തുള്ളിതുല്ലക്കുന്ന തണുപ്പും!

പ്രഭാതത്തിനു ജീവന്‍ വയ്കുന്നു
മായുന്ന ഇരുട്ടിനോടൊപ്പം.
നീലിമ എശാത്ത വാനവും!
അവിടെ ഞാന്‍ മാത്രം!
പ്രിയപ്പെട്ട എകാന്തതയോടൊപ്പം .

അടുത്ത സ്വപ്നതിനായി കാക്കവേ,
ഞാന്‍ ഉണര്‍ന്നു പോയി!

നിലം പറ്റിയ പുല്‍ നാമ്പുകളില്‍
തുശാരങ്ങളുടെ തണുത്ത ശോകം .
താഴ്വരയിലെ വൃക്ഷങ്ങള്‍ക്ക്
കറുത്ത പച്ച നിറം.

ഉണരുന്ന പുലരി!
തലയുയര്‍ത്തുന്ന പക്ഷികള്‍,
നിരുതാതോഴുകുന്ന അരുവിയുടെ
നനഞ്ഞ ശബ്ദം എവിടെയോ!

ഞാന്‍ വീണ്ടും തുടരണം..
എന്റ് യാത്രയും,
എന്റ് കര്മങ്ങളും,
എല്ലാം,

നിലക്കാത്ത വേദനയും...