Saturday, May 31, 2008

അസ്തിത്വ ദുഖം

ഒരു വാനംബാടി ആയിരുന്നെന്കില് ഞാന്
ചിറകു വിടര്ത്തി പറക്കാന്!
അനന്തതയുടെ സന്ഗീതവുമായ് ,
കവികളുെ ട ഭാവനകളുമായ് ,
പാറി
നടേ ന്നേന ഞാന്
ഒരു
വാനംബാടി ആയി!

നീലമലകെ ള
തഴുകി വരുന്ന
കുളിര്
കാറ്റായെങ്കില് ഞാന്!
േനര്ത്ത
തണുപ്പുമായ് ,
സിരകെ ള
തോട്ടുനര്ത്തി ,
വിശാലതയുടെ
സ്വപ്നങ്ങളുമായ്,
ഏകാന്തതയെ പുല്കിക്കൊണ്ട്

വീശിയടിചെനെ
ഞാന് !

എനിക്കൊരീണമാകണം

ആരും
പാടാത്ത പാട്ടിന്റെ !
ഒരു സ്വപ്നമാകണം,
ആര്ക്കും കാണാന് കഴിയാത്ത !

ഒരു
നിഗൂഢത ആയാലോ?
വിജനത
ആയാലോ?
സൂഷ്മമോ
ശൂന്യതയോ
ആയെന്കില് ഞാന് !
നിര്ജീവന്റെ ശ്വാസമായെന്കില്,
ഏകാന്തതയുടെ ഗഹ്വരങ്ങളില്
ശല്ല്യപ്പെടാതെ
!

ഒരു
നിറം ആവണം ,
ഒരു
നക്ഷത്രവും!
ഇരുട്ടിന്റെ
നിശബ്ദതയില്,
ഭീതിയുടെ
താണ്ടവത്തില്
മിന്നിതിളങ്ങണം എനിക്ക്!
.......

......

ഞാനൊരു
ജീവിയായിപ്പോയ്,
മനുഷ്യനായ്
ജനിച്ചു പോയ്!
സ്വപ്നം കാണാനുള്ള കഴിവ് മാത്രം
എനിക്ക് കൂട്ടിനു!
സന്കല്പിക്കാനും
..

ഇനിയും ജന്മങ്ങളുന്ടെങ്കില്
ഇതെല്ലാമായി
ഞാന് ജനിക്കും
ഒടുവില് ശൂന്യതയെ പ്രാപിക്കാം !

Tomz


Monday, May 26, 2008

സ്വാതന്ത്ര്യെത്ത കുറിച്ച്

സ്വാതന്ത്ര്യം എന്തെന്നു
എനിക്കറിവുണ്ടായിരുന്നില്ല
!
നേതാക്കളുെട
വാക്കുകളിലാണ്
സ്വാതന്ത്ര്യം
എന്ന സ്വപ്നം
ഇതള്
വിരിയുന്നതെന്ന്
ഞാന്
വിചാരിച്ചിരുന്നു.

പെക്ഷ..
സ്വാതന്ത്ര്യം വെറും
അസ്വാതന്ത്ര്യം ആണ്.
മനുഷ്യന് സ്വാതന്ത്ര്യത്തിന്റെ
നിയമങ്ങള്
എപ്പോള് സൃഷ്ടിച്ചുവോ
അപ്പോള്
തന്നെ ..
അവന്
അസ്വതന്ത്രനായി.

നിയമങ്ങള്ക്ക്
അതീതമായ
സ്വാതന്ത്ര്യമാണ്
എനിക്ക് വേണ്ടത് .
ആദര്ശങ്ങളുടെ
ചങ്ങലക്കെട്ടുകളും
വേണ്ട .
പ്രകൃതി ശക്തികള്ക്ക് പോലും
ഞാന്
അതീതനായിരുന്നെന്കില്..

എന്കില്
...
ഞാനായിരിക്കും സ്വതന്ത്രന്..
പെക്ഷ...
അപ്പോള് ഞാന് ഉണ്ടാവുകയില്ല.
നിയമങ്ങള് ഇല്ലാതയിടത്
യാതൊന്നിനും
നില നില്പില്ല.
അതി
സ്വാതന്ത്ര്യം
വെറുമൊരു സ്വപ്നം!

Tomz



Monday, May 19, 2008

കവിതെയ കുറിച്ച്

കറുത്ത മേഘങ്ങള്
ദുഖത്തെ കുറിക്കട്ടെ
താഴെ..
ആശയങ്ങള് തീര്ത്ത
മഹാസാഗരം
ആര്തിരംബുന്നു
തീരത്ത് ചിന്തകള് കെട്ടിപ്പൊക്കിയ
അത്യുന്നത ഗോപുരം
കറുപ്പും െവ്ളുപ്പും -
ആകവേ ഇരുളിമ
തല്ലിയടിക്കുന്ന തിരകള്
................

കാലങ്ങല്ലെത്രയോ മുന്പാണ്
തീരത്ത് വന്നത്
അന്ന് മുങ്ങിയെടുത്ത
മുത്തുകളും ചിപ്പികളും എത്ര?
ചിലത് കരിന്കല്ലുകളും ആയിരുന്നു.

സാഗരം ഇനിയും ഒരിക്കല് കൂടി
മുറിച്ചു കടന്നാല് എന്താണ് ?
കാത്തിരിക്കുന്ന കൌതുകങ്ങള്
എന്തെല്ലാം ആയിരിക്കാം .
മുങ്ങിയെടുക്കുന്നവയില്
പവിഴങ്ങളും ..!

ഇല്ല സാഗരമേ
നിന്നെ പിരിയാന്
എനിക്ക് മനസ്സു വരില്ല







Saturday, May 17, 2008

സ്വത്വം േതടി

എന്താണ് ഇനി ഞാന് എഴുതുക ?
സ്വപ്നങ്ങളെ പറ്റിയോ ,
ചത്ത മോഹങ്ങളേ പറ്റിയോ?
ഉള്ളില് പോന്തിതുളുംബുന്നത്
മരിച്ചാലും
നിലക്കില്ല!

ആശയങ്ങളുടെ
കാര്യമാണ്
ഞാന്
പറയുന്നതു!
എെന്റ
മനീഷെയ വക വയ്ക്കാന്
അവ മറന്നു!
ചിന്തകള്ക്ക്
പോലും ഒരു മരീചിക തെന്ന
അവ തീര്ത്തു!

ആശയങ്ങളില്ലെന്കില്
അക്ഷരങ്ങള്
കൊണ്ടെന്താവാന് !

എനിക്ക്
വേണ്ടത്
മരിച്ചാലും
നിലക്കാത്ത
ആശയങ്ങളുടെ മഹാ പ്രവാഹമാണ്.

കൂന
കൂട്ടിയിട്ടിരികുന്ന പ്രതീക്ഷകളെ
അവ
നിലക്കാത്ത മഴ പോലെ
പോഴിയിച്ച്ചെന്കില്!

ചതഞ്ഞരഞ്ഞ
മോഹങ്ങളുടെ
ആകാശത്ത് അവ ,
സപ്തവര്ണം
വിരിയിച്ച്ചെന്കില്!

ഹൃദയത്തില്
ആര്ത്തിരമ്പുന്ന
ഗദ്ഗദങ്ങളുെട നിലക്കാത്ത േശ്രണിെയ
െവള്ളക്കടലാസ്സില്

കവിതകളായി
അവ വിരിയിച്ച്ചെന്കില്!

എന്കില്
ആശയങ്ങളുടെ സാമ്രാജ്യം കണ്ടു
ഞാന്
സായൂജ്യമടേഞ്ഞെന!
ശുഭ
പ്രതീക്ഷയുടെ കൊട്ടാരവും
അവ െകട്ടുമായിരുന്നെങ്കില്!

Tomz


Friday, May 16, 2008

വഴിയോരങ്ങള് ..സ്വപ്നം പോെല


ജനിച്ച വീട്ടിലേക്ക് മടങ്ങാന്
ഇനിയൊരു പകല് തികേക്ക്ന്ടതില്ല !

ഇതു പ്രഭാതം.

അവിടെയെതുംപോള്
മധ്യാഹ്നതിന്റെ ഊഷ്മളത !

നഗര പ്രാന്തങ്ങള് വിട്ടുള്ള

യാത്രയാണ് ഹൃദ്യം !

സ്വപ്ന തുല്ല്യവും !


പണ്ടെങ്ങോ കണ്ടു മറന്ന സ്ഥലങ്ങളും

യാത്ര മദ്ധ്േയ മിന്നിക്കടന്നു പോയ

വഴിയോരങ്ങളും..

വീണ്ടും അനുഭവവേദ്യമാകും ,

ഒരു പക്ഷെ അതും

ഒരു നിമിഷത്തേക്ക് മാത്രമാകും

ആ 'ഒരു നിമിഷങ്ങള്ക്ക്' വേണ്ടിയാണ്

എെന്റ ജീവിതമെന്നും.


എന്നാല് യാഥാര്ത്ഥ്യം ഇതാണ്

നിമിഷങ്ങളുടെ ഒര്മകലാണ്

സത്യത്തില് വികാര തീവ്രം !

കാഴ്ചകള് ആവര്തിക്കുമെങ്കിലും

നിമിഷങ്ങള് ആവര്തിക്കുകയില്ലല്ലോ !

അവിടെ എവിടെയോ ആണ്
ഗൃഹാതുരത്വം നിറഞ്ഞ കഥാശകലങ്ങള്

ചിതറിക്കിടക്കുന്നതും!


Tomz


Thursday, May 15, 2008

എന്റെ ജനാലകള്‍ തുറക്കവേ...

നിശബ്ദതയുടെ താഴ്വര!
പ്രകൃതിയുടെ വിജനത!
ഇടവിടാതെ മിന്നിമറയുന്ന
സ്വപ്നങ്ങളും!

എവിടെയോ ഒരു രാപ്പാടി തന്‍
കള കൂജനവും !
തുള്ളിതുല്ലക്കുന്ന തണുപ്പും!

പ്രഭാതത്തിനു ജീവന്‍ വയ്കുന്നു
മായുന്ന ഇരുട്ടിനോടൊപ്പം.
നീലിമ എശാത്ത വാനവും!
അവിടെ ഞാന്‍ മാത്രം!
പ്രിയപ്പെട്ട എകാന്തതയോടൊപ്പം .

അടുത്ത സ്വപ്നതിനായി കാക്കവേ,
ഞാന്‍ ഉണര്‍ന്നു പോയി!

നിലം പറ്റിയ പുല്‍ നാമ്പുകളില്‍
തുശാരങ്ങളുടെ തണുത്ത ശോകം .
താഴ്വരയിലെ വൃക്ഷങ്ങള്‍ക്ക്
കറുത്ത പച്ച നിറം.

ഉണരുന്ന പുലരി!
തലയുയര്‍ത്തുന്ന പക്ഷികള്‍,
നിരുതാതോഴുകുന്ന അരുവിയുടെ
നനഞ്ഞ ശബ്ദം എവിടെയോ!

ഞാന്‍ വീണ്ടും തുടരണം..
എന്റ് യാത്രയും,
എന്റ് കര്മങ്ങളും,
എല്ലാം,

നിലക്കാത്ത വേദനയും...